റാന്നി: ഇട്ടിയപ്പാറയിൽ തെരുവുനായുടെ ആക്രമണത്തിൽ നിരവധിപേർക്ക് പരിക്കേറ്റു. കുട്ടികൾ ഉൾപ്പെടെ പന്ത്രണ്ടോളംപേരാണ് നായുടെ കടിയേറ്റ് വിവിധ ആശുപത്രികളിൽ ചികിത്സതേടിയത്. വെള്ളിയാഴ്ച രാത്രി 9.15 ഓടെ ഇട്ടിയപ്പാറ ടൗണിലായിരുന്നു സംഭവം. ഇട്ടിയപ്പാറ സ്വകാര്യ ബസ് സ്റ്റാൻഡിന് സമീപം ബൈക്ക് യാത്രക്കാരനെ ആദ്യം കടിച്ച നായ പിന്നീട് ചെത്തോങ്കര ഭാഗത്ത് ഓടി.
ഈ ഭാഗത്തുനിന്ന ആളുകളെ കടിച്ച് പരിക്കേൽപിച്ചു. ജോലികഴിഞ്ഞ് റോഡിൽക്കൂടി നടന്നുവന്ന ഇതരസംസ്ഥാന തൊഴിലാളികളായ ആറുപേർക്കും കടിയേറ്റു. പിന്നീട് ഒരു ഓട്ടോ ഡ്രൈവറെയും കടിച്ചു. ചെത്തോങ്കര, ആമസോൺ ഷോപ് ജീവനക്കാരൻ രാഹുലിന് കടിയേറ്റു.
പരിക്കേറ്റ രാഹുലും ഓട്ടോ ഡ്രൈവറും കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സ തേടി. മണിമല, വെള്ളപ്ലാങ്കുഴി സെബാസ്റ്റ്യൻ (46) ചെറുകുളഞ്ഞി സ്വദേശി സി.ടി. അനിയൻ (46) ഇടമുറി കലശക്കുഴി അരുൺ (29), അലിമുക്ക്, വിഷ്ണു ഭവനിൽ വിഷ്ണു (31) ജ്യോതിലാൽ (42) വലിയകാവ് കലൂർ വീട്ടിൽ അജിൻ (17), കുമ്പളാംപൊയ്ക സ്വദേശി രാജ് കിഷോർ, റാന്നി സ്വദേശി ജിതേന്ദ്രൻ (20), കരികുളം കൊട്ടോലിക്കരയിൽ എബ്രഹാം മാത്യു (65) മലയാലപ്പുഴ ചേറാടി എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെല്ലാം റാന്നി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.