റാന്നി: റാന്നി ഇട്ടിയപ്പാറ ടൗണിൽ സംസ്ഥാന പാതയിൽ ചെത്തോങ്കര എ.സി ഇംഗ്ലീഷ് മീഡിയം സ്കൂളിനു സമീപം ഓടയിലേക്ക് ഹോട്ടലിലെ മലിനജലം ഒഴുകുന്നതായി പരാതി. പഴവങ്ങാടി പഞ്ചായത്ത് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് നിയമലംഘനമുണ്ടായിട്ടും നടപടിയെടുക്കാത്തതെന്നാണ് നാട്ടുകാരുടെ പരാതി.
ഓടയിൽ മലിനജലം കെട്ടിക്കിടന്ന് ദുർഗന്ധമുണ്ടായിട്ടും നടപടിയെടുക്കാത്തത് നിയമലംഘനത്തിന് ഉദ്യോഗസ്ഥരുടെ മൗനാനുവാദം ഉണ്ടെന്നാണ് പറയുന്നത്. വലിയപറമ്പുപടിയിൽ ഖാദി ബോർഡ് ഷോറൂമിന്റെ വശങ്ങളിലുള്ള ഓടയിൽനിന്നാണ് എതിർഭാഗത്തെ ഓടയിൽ പതിക്കുന്ന വെള്ളം റോഡിന്റെ അടിയിലെ കലുങ്കുവഴി തോട്ടിലേക്ക് പതിക്കുന്നത്. റാന്നി ടൗണിൽക്കൂടി കടന്നുപോകുന്ന വലിയ തോട്ടിലേക്കാണ് മാലിന്യം കലർന്ന മലിനവെള്ളം ഒഴുകി പമ്പാനദിയിൽ പതിക്കുന്നത്. വേനൽക്കാലം ആയതോടെ പമ്പാനദിയിൽ ജലനിരപ്പ് കുറവായിരിക്കുമ്പോൾ ഇത് ജനങ്ങൾക്ക് കടുത്ത ആരോഗ്യപ്രശ്നം ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.