റാന്നി പഞ്ചായത്ത് പ്രസിഡൻറിനെതിരെ കൂറുമാറ്റത്തിന്​ കേസ്​

പ്ര​സി​ഡ​ൻ​റ് തെ​ര​ഞ്ഞെ​ടു​പ്പി​ന്​ തൊ​ട്ടു​മു​മ്പ്​ ശോ​ഭാ ചാ​ർ​ളി ഒ​ന്നാം ക​ക്ഷി​യാ​യും ബി.​ജെ.​പി നി​യോ​ജ​ക മ​ണ്ഡ​ലം

പ്ര​സി​ഡ​ൻ​റ് ഷൈ​ൻ ജി. ​കു​റു​പ്പ് ര​ണ്ടാം ക​ക്ഷി​യാ​യും ഒ​പ്പു​െ​വ​ച്ച ക​രാ​ർ സം​സ്​​ഥാ​ന ത​ല​ത്തി​ൽ ച​ർ​ച്ച​യാ​യി​രു​ന്നു

റാ​ന്നി: റാ​ന്നി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റും കേ​ര​ള കോ​ൺ​ഗ്ര​സ്​ എം. ​നേ​താ​വു​മാ​യ ശോ​ഭാ ചാ​ർ​ളി​ക്കെ​തി​രെ സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ൻ കൂ​റു​മാ​റ്റ നി​രോ​ധ​ന നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ത്തു. പ​ഞ്ചാ​യ​ത്ത്​​അം​ഗം കെ.​ആ​ർ. പ്ര​കാ​ശ് ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ്​ ന​ട​പ​ടി.

കേ​ര​ള സം​സ്ഥാ​ന ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ (കൂ​റു​മാ​റ്റം നി​രോ​ധി​ക്ക​ൽ) നി​യ​മം - 1999 പ്ര​കാ​രം കെ.​എ​സ്.​ഇ.​സി 19/2021 ന​മ്പ​രാ​യാ​ണ് കേ​സ് ര​ജി​സ്​​റ്റ​ർ ചെ​യ്ത​ത്. 13 അം​ഗ ഭ​ര​ണ​സ​മി​തി​യി​ൽ എ​ൽ.​ഡി.​എ​ഫി​നും യു.​ഡി.​എ​ഫി​നും അ​ഞ്ചു വീ​ത​വും ബി.​ജെ.​പി ക്ക് ​ര​ണ്ടും അം​ഗ​ങ്ങ​ളാ​ണ് ഉ​ള്ള​ത്. പ​ത്താം വാ​ർ​ഡ് ഉ​തി​മൂ​ട്ടി​ൽ നി​ന്നും എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി ര​ണ്ടി​ല ചി​ഹ്ന​ത്തി​ൽ വി​ജ​യി​ച്ച ശോ​ഭാ ചാ​ർ​ളി​യും എ​ൽ.​ഡി.​എ​ഫി​െൻറ അ​ഞ്ച് അം​ഗ​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടും. ശേ​ഷി​ക്കു​ന്ന ഒ​രം​ഗം സ്വ​ത​ന്ത്ര​നാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട കെ.​ആ​ർ. പ്ര​കാ​ശ് ആ​ണ്. 2020 ഡി​സം​ബ​ർ 30 നാ​യി​രു​ന്നു പ്ര​സി​ഡ​ൻ​റ് തെ​ര​ഞ്ഞെ​ടു​പ്പ്. സി.​പി.​എം റാ​ന്നി ഏ​രി​യ ക​മ്മി​റ്റി അം​ഗ​വും മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റും കൂ​ടി​യാ​യ ശ​ശി​ക​ല രാ​ജ​ശേ​ഖ​ര​നാ​യി​രു​ന്നു എ​ൽ.​ഡി.​എ​ഫി​െൻറ പ്ര​സി​ഡ​ൻ​റ് സ്ഥാ​നാ​ർ​ഥി. തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​പ്പോ​ൾ ഒ​രു ബി.​ജെ.​പി അം​ഗം ശോ​ഭാ ചാ​ർ​ളി​യെ സ്ഥാ​നാ​ർ​ഥി​യാ​യി നാ​മ​നി​ർ​ദേ​ശം ചെ​യ്തു. ര​ണ്ടാ​മ​ത്തെ ബി.​ജെ.​പി അം​ഗം പി​ൻ​താ​ങ്ങി. ശ​ശി​ക​ല രാ​ജ​ശേ​ഖ​ര​െൻറ പേ​ര് നി​ർ​ദേ​ശി​ക്കാ​ൻ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രു​ന്ന സി.​പി.​എം അം​ഗം മൗ​നം പാ​ലി​ക്കു​ക​യും ചെ​യ്​​തു. കെ.​ആ​ർ. പ്ര​കാ​ശ് ആ​യി​രു​ന്നു യു.​ഡി.​എ​ഫ് നി​ർ​ദേ​ശി​ച്ച സ്ഥാ​നാ​ർ​ഥി. എ​ൽ.​ഡി.​എ​ഫ്, ബി.​ജെ.​പി അം​ഗ​ങ്ങ​ൾ ശോ​ഭാ ചാ​ർ​ളി​ക്ക് വോ​ട്ടു ചെ​യ്തു.

പ്ര​സി​ഡ​ൻ​റ് തെ​ര​ഞ്ഞെ​ടു​പ്പി​ന്​ തൊ​ട്ടു മു​മ്പ്​ ശോ​ഭാ ചാ​ർ​ളി ഒ​ന്നാം ക​ക്ഷി​യാ​യും ബി.​ജെ.​പി നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ് ഷൈ​ൻ ജി. ​കു​റു​പ്പ് ര​ണ്ടാം ക​ക്ഷി​യാ​യും ഒ​രു ക​രാ​ർ ഒ​പ്പു​െ​വ​ച്ചി​രു​ന്നു. മേ​ലി​ൽ എ​ൽ.​ഡി.​എ​ഫു​മാ​യി ഒ​രു സ​ഹ​ക​ര​ണ​വും താ​ൻ പു​ല​ർ​ത്തി​ല്ല എ​ന്ന് ഒ​ന്നാം ക​ക്ഷി​യും പ​ക​രം ബി.​ജെ.​പി​യു​ടെ വാ​ർ​ഡം​ഗ​ങ്ങ​ൾ ഒ​ന്നാം ക​ക്ഷി​ക്ക് വോ​ട്ടു ചെ​യ്യും എ​ന്ന് ര​ണ്ടാം ക​ക്ഷി​യും ക​രാ​റി​ൽ ഉ​റ​പ്പു ന​ൽ​കു​ന്നു. 2020 ഡി​സം​ബ​ർ മു​പ്പ​തി​ന് ശോ​ഭാ ചാ​ർ​ളി​യു​ടെ പേ​രി​ൽ വാ​ങ്ങി​യ 200 രൂ​പ​യു​ടെ മു​ദ്ര​പ്പ​ത്ര​ത്തി​ലാ​ണ് ക​രാ​ർ ത​യാ​റാ​ക്കി​യ​ത്. തെ​ര​ഞ്ഞെ​ടു​പ്പി​നു ശേ​ഷ​മാ​ണ് ഷൈ​ൻ ജി. ​കു​റു​പ്പ് ഈ ​ക​രാ​ർ പു​റ​ത്തു​വി​ടു​ന്ന​ത്. തൊ​ട്ടു പി​ന്നാ​ലെ ശോ​ഭാ ചാ​ർ​ളി​യെ മു​ന്ന​ണി​യി​ൽ​നി​ന്നും പു​റ​ത്താ​ക്കി​യ​താ​യി എ​ൽ.​ഡി.​എ​ഫ് പ​ഞ്ചാ​യ​ത്ത് ക​ൺ​വീ​ന​ർ ടി.​എ​ൻ. ശി​വ​ൻ​കു​ട്ടി വാ​ർ​ത്താ​ക്കു​റി​പ്പി​റ​ക്കി.

ര​ഹ​സ്യ ക​രാ​ർ ത​ങ്ങ​ൾ അ​റി​ഞ്ഞി​രു​ന്നി​ല്ല എ​ന്നാ​ണ് എ​ൽ.​ഡി.​എ​ഫി​െൻറ​യും സി.​പി.​എ​മ്മി​െൻറ​യും അ​വ​കാ​ശ​വാ​ദം. പി​ന്നീ​ടു​ന​ട​ന്ന ആ​രോ​ഗ്യം - വി​ദ്യാ​ഭ്യാ​സം സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സി.​പി.​എ​മ്മി​ലെ ഗീ​താ സു​രേ​ഷി​ന് ശോ​ഭാ ചാ​ർ​ളി വോ​ട്ടു ചെ​യ്തു. ശോ​ഭാ ചാ​ർ​ളി​യു​ടെ ന​ട​പ​ടി​ക​ൾ കേ​ര​ള സം​സ്ഥാ​ന ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ ( കൂ​റു​മാ​റ്റം നി​രോ​ധി​ക്ക​ൽ) നി​യ​മം - 1999​െൻ​റ പ​രി​ധി​യി​ൽ വ​രും എ​ന്ന​തി​നാ​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ കേ​സ് എ​ടു​ത്ത​ത്. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പ​ദ​വി​ക​ളി​ൽ നി​ന്നു​ള്ള അ​യോ​ഗ്യ​ത, തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന​തി​ന് വി​ല​ക്ക് തു​ട​ങ്ങി​യ​വ​യാ​ണ് കൂ​റു​മാ​റ്റ​ത്തി​ന് നി​യ​മം അ​നു​ശാ​സി​ക്കു​ന്ന ശി​ക്ഷ​ക​ൾ.

Tags:    
News Summary - Sobha Charlie-ranni panchayat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.