റാന്നി: തപാൽ വകുപ്പ് പത്തനംതിട്ട പോസ്റ്റൽ ഡിവിഷനിൽ ഡിപ്പാർട്ടുമെന്റു തലത്തിൽ വൈ. ശ്രീലാലും ജി.ഡി.എസ് വിഭാഗത്തിൽ വി.കെ. സുരേഷും മികച്ച ജീവനക്കാരായി തെരഞ്ഞെടുക്കപ്പെട്ടു. പത്തനംതിട്ട ഡിവിഷൻ അഡ്മിനിസ്ട്രേറ്ററാണ് വൈ. ശ്രീലാൽ. നാരങ്ങാനം നോർത്ത് അസി. ബ്രാഞ്ച് പോസ്റ്റുമാസ്റ്ററാണ് വി.കെ.സുരേഷ്. പത്തനംതിട്ട വൈ എം.സി.എ യിൽ നടന്ന അർദ്ധ വാർഷിക അവലോകന യോഗത്തിൽ പത്തനംതിട്ട പോസ്റ്റൽ സൂപ്രണ്ട് എസ്. ശ്രീരാജ് അവാർഡുകൾ വിതരണം ചെയ്തു. ആറ് അവാർഡുകളോടെ നാരങ്ങാനം നോർത്ത് പോസ്റ്റോഫിസ് മെഡൽ പട്ടികയിൽ ഒന്നാമതെത്തി. യോഗത്തിൽ ബിന്ദു രാജ്, ബൈജു കുമാർ, പത്തനംതിട്ട എ.എസ്. പി ബീനാ എൻ, സൗമ്യ നാരായണൻ, എസ്. സുധീഷ് ഷൈലാ മുഹമ്മദ്, ഹരികുമാർ, അസി. പോസ്റ്റുമാസ്റ്റർ അലക്സാണ്ടർ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.