റാന്നി പുതുശ്ശേരിമലയിൽ ഉണ്ടായ തീപിടിത്തം

പേഴുംപാറയിലും പുതുശേരിമലയിലും പുരയിടങ്ങളിൽ വൻ തീപിടുത്തം

റാന്നി: പേഴുംപാറയിലും പുതുശേരിമലയിലും പുരയിടങ്ങളിൽ വൻ തീപിടുത്തം. പേഴുംപാറ ഉമ്മാമുക്കിൽ നാല് ഏക്കർ അടിക്കാടിന് തിങ്കളാഴ്ച വൈകീട്ട് നാലിന് തീപിടിച്ചത്. വൈകുന്നേരം ഏഴ് മണിയോടെയാണ് ഫയർഫോഴ്സ് തീ അണച്ചത്. തീ വീണ്ടും ഉണ്ടാകുമോ എന്ന ഭയത്തിൽ നാട്ടുകാർ ജാഗ്രതയിലാണ്. അടിക്കാടുകൾക്കാണ് തീ പിടിച്ചിട്ടുള്ളത്. റാന്നി ഡിപ്പോപടിക്ക് മുകളിലായി പുതുശ്ശേരിമലയിലും രാത്രിയിൽ വൻ തീപിടുത്തമുണ്ടായി. നാല് ഏക്കറോളം പുരയിടത്തിന് തീപിടുത്തം ഉണ്ടായെങ്കിലും അണക്കാൻ കഴിഞ്ഞില്ല. ഇരു സ്ഥലങ്ങളിലും ഫയർഫോഴ്സ് എത്തി തീ അണക്കാൻ നേതൃത്വം നൽകി. പുതുശേരിമല ഭാഗത്തുണ്ടായ തീ ഫയർഫോഴ്സിന് കയറി ചെല്ലാൻ പ്രയാസം നേരിട്ടു. 

Tags:    
News Summary - Summer heats up: Fires are on the rise

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.