റാന്നി: വലിയ പാലത്തിന് സമീപം കാർ റോഡിന്റെ വശത്തെ കുഴിയിലേക്ക് തലകീഴായി മറിഞ്ഞു. ആർക്കും പരിക്കില്ല. റാന്നി അങ്ങാടി വലിയകാവ് ഈട്ടിച്ചുവട് മണിമലേത്ത് അലക്സും ഭാര്യയും സഞ്ചരിച്ച കാറാണ് അപകടത്തിൽപെട്ടത്. പാലം ഇറങ്ങി റോഡിന്റെ വശത്തെ കെട്ടിടത്തിനും റോഡിനും ഇടയിലെ കുഴിയിലേക്കാണ് മറിഞ്ഞത്.
സംരക്ഷണക്കുറ്റി ഇടിച്ച് തകർത്താണ് സമീപത്തെ കെട്ടിടത്തിനിടയിൽ തലകീഴായി മറിഞ്ഞത്. നാട്ടുകാർ ഓടിക്കൂടി കാറിനുള്ളിൽ കുടിങ്ങിയവരെ പുറത്തെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.