ആങ്ങമൂഴിയിൽ സുരേഷിന്‍റെ ആട്ടിൻ കൂടിനു സമീപത്തു നിന്ന് പിടികൂടിയ പുലി

ആങ്ങമൂഴിയിൽ അവശനിലയിൽ കണ്ട പുലിയെ പിടികൂടി

റാന്നി: ആങ്ങമൂഴിയിൽ ആട്ടിൻ കൂടിനു സമീപം അവശനിലയിൽ കണ്ട പുലിയെ പിടികൂടി. ബുധനാഴ്ച രാവിലെ 9.15ഓടെയാണ് തിരുവല്ലിംഗത്തിൽ സുരേഷിന്‍റെ ആട്ടിൻ കൂടിനg താഴെ പുലിയെ കണ്ടത്. ഉടൻ വനപാലകരെ വിവരം അറിയിച്ചു. പിന്നാലെ വനപാലക സംഘവും പൊലീസും സ്ഥലത്തെത്തി പുലിയെ കൂട്ടിലാക്കി. പുലിയെ കൊച്ചു കോയിക്കൽ ഫോറസ്റ്റ് സ്റ്റേഷനിലേക്ക് മാറ്റി.

പുലിയുടെ വലത്തെ മുൻകാലിനു പരിക്കേറ്റിട്ടുണ്ട്. ഓടി പോകാൻ കഴിയാത്ത അവസ്ഥയിലായിരുന്നു. കൂട്ടിൽ കിടന്ന ആടുകളെ പുലി ഉപദ്രവിച്ചിട്ടില്ല. പുലിക്ക് ഏകദേശം എട്ട് മാസം പ്രായം വരുമെന്ന് ഫോറസ്റ്റ് അധികൃതർ അറിയിച്ചു. ചികിത്സക്കായി പുലിയെ കൊല്ലത്തേക്ക് കൊണ്ടുപോയി.

Tags:    
News Summary - The leopard caught

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.