റാന്നി: കരികുളത്ത് ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീടിന്റെ മേൽക്കൂര തകർന്നു. റാന്നി പഴവങ്ങാടി ഗ്രാമപഞ്ചായത്ത് തുണ്ടിയിൽ ജിജി തോമസിന്റെ വീട്ടിലാണ് പുലർച്ച പൊട്ടിത്തെറിയുണ്ടായത്. ഫ്രിഡ്ജ് പൊട്ടിത്തെറിച്ചതിലൂടെ വീടിന് ഏകദേശം മൂന്നു ലക്ഷം രൂപയോളം നഷ്ടം കണക്കാക്കുന്നതായി ഉടമസ്ഥൻ പറഞ്ഞു.
ആസ്ബസ്റ്റോസ് ഷീറ്റുകൾ പൂർണമായി തകർന്നു. കൂടാതെ മിക്സിയടക്കം ഇലക്ട്രിക്കൽ ഉപകരണങ്ങളും വയറിങ്ങും കത്തിനശിച്ചു. പൊട്ടിത്തെറിയുടെ കാരണം വ്യക്തമല്ല. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിത അനിൽകുമാർ, റെജി കൊല്ലിരിക്കൽ, ടി.ടി. കാക്കാനപ്പള്ളി എന്നിവർ സ്ഥലം സന്ദർശിച്ച് മേലധികാരികൾക്ക് റിപ്പോർട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.