റാന്നി: പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയുടെ നിർമാണത്തിന്‍റെ ഭാഗമായി മുറിച്ചുനീക്കുന്ന ആല്‍മരത്തിനു പകരം തൈ നട്ട് തിരുവാഭരണ പാത സംരക്ഷണ സമിതി. വൈക്കം കുത്തുകല്ലുങ്കല്‍പടിയിലെ പൊളിച്ചുനീക്കുന്ന ആൽത്തറക്ക് പകരം നിർമിച്ച തറയിലാണ് ആല്‍മരത്തൈ നട്ടത്. ശബരിമലയിലേക്കുള്ള തിരുവാഭരണ ഘോഷയാത്ര രണ്ടാം ദിവസം കടന്നുപോകുന്ന വഴി ഈ ആല്‍ത്തറയില്‍ ഇറക്കിപൂജ നടത്തുന്ന സ്ഥലമായിരുന്നു. സൗകര്യപ്രദമായ സ്ഥലത്തേക്ക് മാറ്റി റോഡ് നിർമാണ കമ്പനിതന്നെ ആൽത്തറ പുനർനിർമിച്ചു നല്‍കിയിരുന്നു.
വ്യാഴാഴ്ച രാവിലെ അഞ്ചുമുതൽ ആരംഭിച്ച പൂജക്ക് ളാഹ ഇളയ തമ്പുരാട്ടിക്കാവ് ക്ഷേത്രം തന്ത്രി മധുദേവാനന്ദ തിരുമേനി മുഖ്യകാർമികത്വം വഹിച്ചു. രാജു എബ്രഹാം, പന്തളം കൊട്ടാരം നിർവാഹക സംഘം സെക്രട്ടറി പി.എൻ. നാരായണ വർമ, ട്രഷറർ ദീപ വർമ, പ്രിഥിപാല്‍, ഗുരുസ്വാമിമാരായ കുളത്തിനാൽ ഗംഗാധര പിള്ള, മരുതമന ശിവൻ പിള്ള, പ്രതാപചന്ദ്രൻ നായര്‍, വൈക്കം ജുമാമസ്ജിദ് ഭാരവാഹി വി.എം. സലിം, ക്നാനായ പള്ളി ട്രസ്റ്റി മോന്‍സി പുളിമൂട്ടില്‍, വൈക്കം റെസിഡന്‍റ്സ് അസോസിയേഷന്‍ പ്രസിഡന്‍റ് ഡോ. എച്ച്. സജീവ്, ആല്‍ത്തറ സംരക്ഷണ സമിതി പ്രവർത്തകർ, അയ്യപ്പഭക്തർ തുടങ്ങിയവര്‍ പരിപാടിയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.