റാന്നി: റാന്നി ഇട്ടിയപ്പാറ ടൗണിൽ വരുത്തിയ ഗതാഗത പരിഷ്കരണം പാളി. പരാജയമായതിനെ തുടന്ന് വ്യാഴാഴ്ച പരീക്ഷണാടിസ്ഥാനത്തിൽ തുടർന്ന പുതിയ പരിഷ്കാരം ഉപേക്ഷിച്ചു. രൂക്ഷമായ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ പൊലീസ് കിണഞ്ഞു പരിശ്രമിച്ചിട്ടും കഴിഞ്ഞില്ല. വേണ്ടത്ര കൂടിയാലോചന ഇല്ലാതെ നടത്തിയ പരിഷ്കരണം തുഗ്ലക്ക് പരിഷ്കരണം ആയതായിട്ടാണ് ആക്ഷേപമുണ്ടായത്. പുതിയ പരിഷ്കരണം ടൗണിലെത്തിയവർ വലഞ്ഞു. ടൗണിലെ ഗതാഗതക്കുരുക്ക് മാറ്റമില്ലാതെ തുടർന്നു. വൺവേ സമ്പ്രദായം ഉണ്ടായിരുന്നപ്പോൾ ടൗണിലൂടെ ബുദ്ധിമുട്ടില്ലാതെ സഞ്ചരിക്കാമായിരുന്നു. വാഹനങ്ങൾക്ക് റോഡിനിരുവശവും പാർക്ക് ചെയ്യുന്നതിനും കഴിയുമായിരുന്നു.
പരിഷ്കരണം അവസാനിപ്പിച്ചതായി ഒടുവിൽ പഴവങ്ങാടി പഞ്ചായത്ത് പ്രസിഡന്റിന്റെ സർക്കുലറും പിന്നാലെയെത്തി. റാന്നി താലൂക്ക് വികസന സമിതി നിർദേശപ്രകാരം പരീക്ഷണ അടിസ്ഥാനത്തിൽ റാന്നി ടൗണിലെ ഗതാഗത ക്രമീകരണങ്ങളിൽ കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ പൊലീസ് വരുത്തിയ മാറ്റം അവസാനിച്ചതായിട്ടാണ് അറിയിച്ചത്. വ്യാഴാഴ്ച മുതൽ വൺവേ സംവിധാനം പഴയതുപോലെ തുടരുമെന്നുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.