വഴിത്തര്‍ക്കം: രണ്ടു പേര്‍ക്ക് കുത്തേറ്റു

റാന്നി: വഴി തര്‍ക്കവുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷം കത്തിക്കുത്തില്‍ കലാശിച്ചു. പഴവങ്ങാടി വട്ടാര്‍കയം ബൈജു സെബാസ്റ്റന്‍, സഹോദരന്‍ സൈജു സെബാസ്റ്റ്യന്‍ എന്നിവര്‍ക്കാണ് കുത്തേറ്റത്.പ രിക്കേറ്റ ഇരുവരേയും റാന്നി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കുത്തി പരിക്കേല്‍പ്പിച്ച സംഘത്തില്‍പ്പെട്ട രണ്ടു പേരെ റാന്നി പൊലീസ് കസ്റ്റഡിയിലെടുത്തു. മറ്റുള്ളവര്‍ ഒളിവിലാണ്. വെള്ളിയാഴ്ച രാവിലെ ഏഴരയോടെയാണ് സംഭവം. തര്‍ക്ക ഭൂമിയോടു ചേര്‍ന്ന കിണറില്‍ നിന്നും വെള്ളം ശേഖരിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

സ്വന്തമായി വീടും ഭൂമിയുമില്ലാത്ത പട്ടികജാതി വിഭാഗത്തില്‍പ്പെട്ട എട്ടു കുടുംബങ്ങള്‍ക്ക് വല്യത്ത് വര്‍ഗീസ് സൗജന്യമായി ഭൂമി നല്‍കിയതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. വര്‍ഗീസ് നല്‍കിയ ഭൂമിയിലേക്കുള്ള വഴി ബൈജു സെബാസ്റ്റ്യന്‍ വില കൊടുത്തു വാങ്ങിയതാണെന്ന് അവകാശപ്പെടുകയും വഴിയടച്ച് ഗേറ്റ് സ്ഥാപിക്കുകയും ചെയ്തു. തുടര്‍ന്ന് പട്ടികജാതി വിഭാഗക്കാരെ ഭൂമിയില്‍ പ്രവേശിപ്പിക്കുന്നത് തടഞ്ഞതായി ആരോപിച്ച് രാഷ്ട്രീയ സംഘര്‍ഷവും രൂപപെട്ടു. തുടര്‍ന്നു സ്ഥലം സന്ദര്‍ശിച്ച പട്ടികജാതി കമ്മീഷന്‍ കേസെടുക്കുകയും ചെയ്തിരുന്നു.

സംഭവുമായി ബന്ധപ്പെട്ട് പൊലീസ് ഇരുകൂട്ടര്‍ക്കെതിരെയും കേസെടുത്തു. കുത്തേറ്റവരെ കൂടാതെ വാട്ടറുകയം സ്വദേശികളായ ബിജു, ബേബി, രാജന്‍ എന്നിവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

Tags:    
News Summary - Two were stabbed in Ranni

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.