റാന്നി: പമ്പാനദിയില്‍ ഇടക്കുളം ചൊവ്വൂര്‍ കടവില്‍ അജ്ഞാത മൃതദേഹം ഒഴുകിനടക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസും ഫയർഫോഴ്സും തിരച്ചിൽ നടത്തി.
എന്നാല്‍, നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ അഗ്നിശമനസേനക്കോ പൊലീസിനോ മൃതദേഹം കരക്കെടുക്കാനായില്ല. വടശ്ശേരിക്കര ഭാഗത്തുനിന്ന് കമിഴ്ന്ന നിലയില്‍ ഒഴുകിവന്ന പുരുഷേൻറതെന്ന് സംശയിക്കുന്ന മൃതദേഹം ഇടക്കുളം പള്ളിയോട കടവില്‍ പിന്നീട് കാണാതായി.
ഇവിടെ അഗ്നിശമന സേനയുടെ റാന്നി യൂനിറ്റിെൻറ നേതൃത്വത്തില്‍ പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. അഗ്നിശമന സേനാംഗങ്ങള്‍ മൃതദേഹം കണ്ടെങ്കിലും എൻജിന് തകരാറുകാരണം ബോട്ട് സ്റ്റാര്‍ട്ടാക്കാന്‍ വൈകിയതാണ് മൃതദേഹം കരക്കെടുക്കുന്നതിന് തടസ്സമായത്.
പിന്നീട് മൃതദേഹം നദിയുടെ ആഴത്തില്‍ താഴുകയോ ഒഴുകിപ്പോവുകയോ ചെയ്തതായാണ് കരുതുന്നത്. റാന്നി പൊലീസ് നിരീക്ഷണം നടത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.