ആശ്വാസതീരത്ത് വൈഷ്ണവ്; എം.എൽ.എ സന്ദർശിച്ചു

റാന്നി: യുക്രെയ്നിൽനിന്ന് മടങ്ങിയെത്തിയ ഇടപ്പാവൂർ സ്വദേശി ഉഷസിൽ വൈഷ്ണവ് മോഹനനെ അഡ്വ. പ്രമോദ് നാരായൺ എം.എൽ.എ സന്ദർശിച്ചു. യുക്രെയ്നിലെ ഖാർകിവിൽ കാറസിൻ സർവകലാശാലയിലെ എം.ബി.ബി.എസ് വിദ്യാർഥിയായിരുന്നു വൈഷ്ണവ് മോഹനൻ. യുദ്ധം ആരംഭിച്ചതോടെ പ്രതിസന്ധിയിലായി. ഖാർകിവ് മേഖലയിൽ യുദ്ധം കൊടുമ്പിരിക്കൊണ്ടതോടെ വീട്ടുകാരും നാട്ടുകാരും ഒരുപോലെ ഭയന്നിരുന്നു. ശനിയാഴ്ച വെളുപ്പിന് വൈഷ്ണവ് വീട്ടിലെത്തിയപ്പോഴാണ് എല്ലാവർക്കും ആശ്വാസമായത്.

പിതാവ് മോഹനൻ വിദേശത്താണ്. വൈഷ്ണവിന്‍റെ പ്രശ്നം അറിഞ്ഞപ്പോൾതന്നെ അഡ്വ. പ്രമോദ് നാരായണൻ എം.എൽ.എ വിഷയം മുഖ്യമന്ത്രി പിണറായി വിജയനെയും നോർക്ക ഓഫിസിനെയും അറിയിച്ചു.

Tags:    
News Summary - Vaishnav on relief shores; The MLA visited

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.