റാന്നി: വൃക്കകൾ തകരാറിലായ യുവാവിെൻറ ചികിത്സക്ക് നാടൊരുമിക്കുന്നു. റാന്നി മന്ദിരം പൗർണമി വീട്ടിൽ അരുൺ രാജിെൻറ (31) ചികിത്സക്കായി 'കാരുണ്യ സ്പർശം' പദ്ധതിക്ക് രൂപംനൽകി. എം.എ, ടി.ടി.സി പാസായ അരുൺരാജ് കോവിഡ് തുടങ്ങുന്നതിനുമുമ്പ് കാഞ്ഞിരത്താമല എൽ.പി സ്കൂളിൽ ദിവസവേതനത്തിൽ ജോലി നോക്കുകയായിരുന്നു.
ലോക്ഡൗൺ പ്രഖ്യാപിച്ചശേഷം ജോലിയില്ലാതെയായി. റാന്നി താലൂക്ക് ആശുപത്രിയിൽ ഡയാലിസിസിന് വിധേയനായി കഴിയുകയാണ് അരുൺ. നവംബർ ആദ്യവാരം അമൃത ആശുപത്രിയിൽ വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയക്ക് തീയതി തീരുമാനിച്ചിട്ടുണ്ട്. സഹോദരൻ മിഥുൻരാജും കുടുംബവും തുക കണ്ടെത്താൻ സുമനസ്സുകളുടെ സഹായം തേടുകയാണ്. റാന്നി പഞ്ചായത്തും മാർ ക്രിസോസ്റ്റം പാലിയേറ്റിവ് കെയറും ചേർന്നാണ് കാരുണ്യസ്പർശം പദ്ധതിക്ക് തുടക്കമിട്ടത്. ഇതിനായി സംഘാടക സമിതിയും രൂപവത്കരിച്ചു.
റാന്നി പഞ്ചായത്ത് പ്രസിഡൻറ് അരുൺ രാജിെൻറ പിതാവ് പി.കെ. രാജൻ എന്നിവരുടെ പേരിൽ കാനറ ബാങ്കിെൻറ റാന്നി ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. നമ്പർ: 110015180208. ഐ.എഫ്.എസ്.സി കോഡ്: സി.എൻ.ആർ.ബി0002319.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.