കീക്കഴൂരിൽ കാട്ടുപന്നി കുന്നത്ത് ജോയിയുടെ കൃഷി നശിപ്പിച്ച നിലയിൽ

കീക്കഴൂരിൽ വീണ്ടും കാട്ടുപന്നി ശല്യം

റാന്നി:കീക്കൊഴൂരിൽ വീണ്ടും കാട്ടുപന്നിശല്യം രൂക്ഷമായി കീക്കൊഴൂർ കുന്നത്ത് ജോയികുട്ടിയുടെ ചേമ്പ്, തെങ്ങും തൈകൾ എന്നിവ കാട്ടുപന്നികൂട്ടം കഴിഞ്ഞ രാത്രി നശിപ്പിച്ചു. കഴിഞ്ഞ ആഴ്ചയിൽ കൂനംതടം തടത്തിൽ തമ്പി പാട്ടത്തിന് കൃഷി ചെയ്യ്തിരുന്ന പകുതി വിളവായ നൂറോളം മൂട് കപ്പ, ചേമ്പ് തുടങ്ങിയ കാർഷിക വിളകൾ നശിപ്പിച്ചിരുന്നു .

വീണ്ടും കഴിഞ്ഞ ദിവസം ബാക്കിയുള്ള കപ്പ കൂടി ഇരുമ്പ് ഷിറ്റു കൊണ്ട് സൈഡിൽ നിർമ്മിച്ചിരുന്ന മറ തകർത്താണ് പന്നി ഉള്ളിൽ പ്രവേശിച്ചത് പന്നി ശല്യം ഒഴിവാക്കാൻ വേണ്ട നടപടികൾ അധികൃതർ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. 

Tags:    
News Summary - Wild boar disturbance again in Kikkazur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.