റാന്നി തെക്കേപ്പുറത്ത് വെടിവെച്ചിട്ട കാട്ടുപന്നിക്ക് സമീപം വനപാലകർ

തെക്കേപ്പുറത്ത് ഭീതിപരത്തിയ കാട്ടുപന്നിയെ വനപാലകർ വെടിവെച്ചു കൊന്നു

റാന്നി: റാന്നി തെക്കേപ്പുറത്ത് കാട്ടുപന്നിയെ വെടിവെച്ച് കൊന്നു. റാന്നി പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡ് തെക്കേപ്പുറത്ത് കഴിഞ്ഞ രാത്രിയിൽ ഭീതി പരത്തിയ കാട്ടുപന്നിയെയാണ് വനപാലക സംഘം വെടിവച്ചു കൊന്നത്.

രണ്ടു വർഷം മുൻപ് ഇവിടെ ടാപ്പിങ് തൊഴിലാളിയായ മാത്തുക്കുട്ടിയെ പന്നി കുത്തി കൊലപ്പെടുത്തിയിരുന്നു. പന്നിയുടെ ശല്യം രൂക്ഷമായ ഈ പ്രദേശത്ത് വൈകുന്നേരമായാൽ ആളുകൾക്ക് പുറത്തിറങ്ങാൻ കഴിയാത്ത സാഹചര്യമാണ്.

അങ്ങാടി പഞ്ചായത്തിലെ ആറാം വാർഡിലും കാട്ടുപന്നി ശല്യം അതിരൂക്ഷമാണ്. കഴിഞ്ഞ രണ്ടു ദിവസമായി കർഷകരുടെ തെങ്ങിൻ തൈകൾ പന്നി നശിപ്പിച്ചിട്ടുണ്ട്. 

Tags:    
News Summary - wild boar shot dead in thekkeppuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.