റാന്നി: ആറന്മുള ഉത്രട്ടാതി ജലോത്സവത്തിൽ വിജയികളായ കിഴക്കൻ പള്ളിയോടങ്ങൾക്ക് റാന്നി അവിട്ടം ജലോത്സവ സമിതി സ്വീകരണം നൽകി. ബി ബാച്ചിൽ ഒന്നാം സ്ഥാനത്തെത്തി മന്നം ട്രോഫി നേടിയ ഇടക്കുളം, രണ്ടാം സ്ഥാനം നേടിയ ഇടപ്പാവൂർ, എ ബാച്ചിൽ രണ്ടാം സ്ഥാനം ലഭിച്ച ഇടപ്പാവൂർ പേരൂർ എന്നീ പള്ളിയോടങ്ങളെയാണ് ആദരിച്ചത്. ട്രോഫികൾ ശിരസ്സിലേറ്റി ആഘോഷമായാണ് മൂന്നു പള്ളിയോടകരകളും എത്തിയത്. ട്രോഫികളിൽ പൂമാല ചാർത്തി കരകൾ സ്വീകരിച്ചു. പള്ളിയോട ക്യാപ്റ്റൻമാരായ ബി.ജെ. ആനന്ദ് (ഇടക്കുളം), സരിത് കുമാർ (ഇടപ്പാവൂർ പേരൂർ), പി.എം. അനീഷ് കുമാർ (ഇടപ്പാവൂർ), എം.കെ. സതീഷ് കുമാർ (റാന്നി) എന്നിവരെ പൊന്നാട അണിയിച്ചു.
പൊതുസമ്മേളനം എൻ.എസ്.എസ് യൂനിയൻ പ്രസിഡന്റ് വി.ആർ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. അവിട്ടം ജലോത്സവ സമിതി പ്രസിഡന്റ് ജേക്കബ് മാത്യു കരിങ്കുറ്റിയിൽ അധ്യക്ഷത വഹിച്ചു. ഇടക്കുളം പള്ളിയോടത്തിന് എൻ.എസ്.എസ് യൂനിയൻ പ്രസിഡന്റും ഇടപ്പാവൂർ പള്ളിയോടത്തിനു മുഖ്യാതിഥിയായ രാജു എബ്രഹാം, ഇടപ്പാവൂർ പേരൂർ പള്ളിയോടത്തിനു സ്വാഗതസംഘം ചെയർമാൻ റിങ്കു ചെറിയാൻ എന്നിവർ ദക്ഷിണയും ഉപഹാരവും നൽകി ആദരിച്ചു. വർക്കിങ് ചെയർമാൻ ഷൈൻ ജി. കുറുപ്പ്, ജനറൽ സെക്രട്ടറി ടി.കെ. രാജപ്പൻ, പി.ജെ.ടി ട്രസ്റ്റ് ചെയർമാൻ അലക്സ് സൈമൺ, ബി. സുരേഷ്, രവി കുന്നയ്ക്കാട്ട്, ശ്രീനി ശാസ്താംകോവിൽ, ബെന്നി പുത്തൻപുരക്കൽ, ആലിച്ചൻ ആറൊന്നിൽ, സജി നെല്ലുവേലിൽ, സമദ് മേപ്രത്ത്, ബാജി രാധാകൃഷ്ണൻ, എ.ജി. വേണുഗോപാൽ, അനീഷ് പി. നായർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.