ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

റാന്നി: ബൈക്കും ലോറിയും കൂട്ടിയിടിച്ച് നിർമാണ തൊഴിലാളി മരിച്ചു. പെരുനാട് മാമ്പാറ കാർമേൽ എസ്റ്റേറ്റ് മുകുളവിള വീട്ടിൽ ജോസിൻ്റെ മകൻ എബി ജോസ് (35) ആണ് മരിച്ചത്.

ചൊവ്വാഴ്ച രാവിലെ 7.45 ഓടെ മണ്ണാറകുളഞ്ഞി - വടശ്ശേരിക്കര റോഡിൽ ചെങ്ങറ മുക്കിൽലാണ് അപകടം.

എബി ജോസ് ഓടിച്ചിരുന്ന ബൈക്ക് എതിരെ വന്ന സിമൻറ് ലോറിയുമായി കുട്ടിയിടിക്കുകയായിരുന്നു. അവിവിവാഹിതനാണ് . മാതാവ് ഗ്രേസി. സഹോദരൻ ജോബി ജോസ്. സംസ്കാരം പിന്നീട്.  വടശ്ശേരിക്കര പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. 

Tags:    
News Summary - Young man killed in bike-lorry collision

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.