പത്തനംതിട്ട: 2020 തദ്ദേശ പൊതു തെരഞ്ഞെടുപ്പില്‍ മത്സരിച്ച വരവ് ചെലവ് കണക്ക് സമര്‍പ്പിക്കാത്ത സ്ഥാനാർഥികള്‍ക്ക് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന് കാരണം കാണിക്കല്‍ നോട്ടീസ് നല്കി. ജില്ലയില്‍ പഞ്ചായത്തുകളിലേക്ക് മത്സരിച്ച 485, ബ്ലോക്ക് പഞ്ചായത്തിലേക്ക് മത്സരിച്ച 27, ജില്ല പഞ്ചായത്തിലേക്ക് മത്സരിച്ച നാല്, മുനിസിപ്പാലിറ്റികളിലേക്ക് മത്സരിച്ച 84 സ്ഥാനാര്‍ഥികളാണ് ഇനിയും കണക്ക് സമര്‍പ്പിക്കാത്തത്.
കണക്ക് സമര്‍പ്പിക്കാത്ത സ്ഥാനാര്‍ഥികളുടെ പേരുവിവരങ്ങള്‍ തദ്ദേശസ്ഥാപനങ്ങളുടെ നോട്ടീസ് ബോര്‍ഡില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
നോട്ടീസ് ലഭിച്ചശേഷവും തെരഞ്ഞെടുപ്പുചെലവ് കണക്ക് സമര്‍പ്പിക്കാത്ത സ്ഥാനാര്‍ഥികളുടെ കരട് ലിസ്റ്റ് കമീഷെൻറ വെബ് സൈറ്റില്‍ മാര്‍ച്ച് 17ന് പ്രസിദ്ധീകരിക്കും. മാര്‍ച്ചില്‍ സ്ഥാനാര്‍ഥികളെ അയോഗ്യരാക്കി പ്രഖ്യാപിച്ച് വിജ്ഞാപനം പുറപ്പെടുവിക്കുമെന്ന് തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.