ജി​ല്ല സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ൽ അ​റ​ബ​ന​മു​ട്ടി​ൽ പ​​ങ്കെ​ടു​ക്കു​ന്ന കി​ട​ങ്ങ​ന്നൂ​ർ ശ്രീ​വി​ജ​യാ​ന​ന്ദ ഗു​രു​കു​ല വി​ദ്യാ​പീ​ഠം ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ​ വി​ദ്യാ​ർ​ഥി​ക​ൾ

വാ മൈലപ്രയിലേക്ക്... കൗ​മാ​ര ക​ല​യ്​​ക്ക് പ​ത്ത​നം​തി​ട്ടയിൽ ​തി​രി​തെ​ളി​ഞ്ഞു

പ​ത്ത​നം​തി​ട്ട: മ​ല​യോ​ര ജി​ല്ല​ക്ക്​ ഇ​നി നാ​ലു​നാ​ൾ കൗ​മാ​ര പൂ​രം. കൗ​മാ​ര​ക​ല​യ്​​ക്ക്​ ബു​ധ​നാ​ഴ്ച​ ​മൈ​ല​പ്ര​യി​ൽ തി​രി​തെ​ളി​യു​മ്പോ​ൾ ജി​ല്ല​യും ആ​ഹ്ലാ​ദ​ത്തി​ൽ. 11 ഉ​പ​ജി​ല്ല​യി​ൽ​നി​ന്ന്​ അ​യ്യാ​യി​ര​ത്തോ​ളം പ്ര​തി​ഭ​ക​ളാ​ണ് 160 ഇ​ന​ങ്ങ​ളി​ലാ​യി റ​വ​ന്യൂ ജി​ല്ല സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ൽ മാ​റ്റു​ര​ക്കു​ന്ന​ത്. ക​ലോ​ത്സ​വം, അ​റ​ബി​ക്​ സാ​ഹി​ത്യോ​ത്സ​വ്,​ സം​സ്​​കൃ​തോ​ത്സ​വ്​ ഇ​ന​ങ്ങ​ളി​ലാ​ണ്​ മ​ത്സ​ര​ങ്ങ​ൾ. അ​റ​ബി​ക്​ സാ​ഹി​ത്യോ​ത്സ​വ​ത്തി​ൽ 20ഉം ​സം​സ്​​കൃ​തോ​ത്സ​വ​ത്തി​ൽ 16 ഇ​ന​ങ്ങ​ളി​ലും മ​ത്സ​രം ന​ട​ക്കും.

ആ​റി​ട​ത്താ​യി​ 11 വേ​ദി​ക​ൾ​ സ​ജ്ജീ​ക​രി​ച്ചു​. മൈ​ല​പ്ര മൗ​ണ്ട് ബ​ഥ​നി ഇം​ഗ്ലീ​ഷ് മീ​ഡി​യം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളാ​ണ്​ മു​ഖ്യ​വേ​ദി. ഉ​പ​ജി​ല്ല മ​ത്സ​ര​ങ്ങ​ളി​ലെ അ​പ്പീ​ലു​ക​ൾ അ​നു​വ​ദി​ക്കു​മ്പോ​ൾ മ​ത്സ​രാ​ർ​ഥി​ക​ളു​ടെ എ​ണ്ണം ഉ​യ​രും. 209 സ്കൂ​ളു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​ണ്​ പ്ര​തി​നി​ധാ​നം ചെ​യ്യു​ന്ന​ത്​. ബു​ധ​നാ​ഴ്ച രാ​വി​ലെ ഒ​മ്പ​തി​ന്​ മേ​ള​ക്ക്​ തു​ട​ക്കം കു​റി​ച്ച്​ പ​താ​ക ഉ​യ​ർ​ത്തും. 10ന്​ ​മു​ഖ്യ​വേ​ദി​യി​ൽ ഉ​ദ്​​ഘാ​ട​ന സ​മ്മേ​ള​നം. ക​ലോ​ത്സ​വം ശ​നി​യാ​ഴ്​​ച​വ​രെ നീ​ളും.

ര​ച​ന മ​ത്സ​ര​ങ്ങ​ൾ​ക്ക് ​ഒ​പ്പം ആ​ദ്യ​ദി​വ​സം ക​ലാ​മ​ത്സ​ര​ങ്ങ​ൾ​ക്കും തു​ട​ക്ക​മാ​കും. നാ​ട​കം, ഭ​ര​ത​നാ​ട്യം, മാ​ർ​ഗം​ക​ളി, പ​രി​ച​മു​ട്ട്, ച​വി​ട്ടു​നാ​ട​കം തു​ട​ങ്ങി​യ​വും ആ​ദ്യ​ദി​വ​സം ന​ട​ക്കും. ജി​ല്ല ആ​സ്ഥാ​ന​ത്തി​ന്​ സ​മീ​പം ന​ട​ക്കു​ന്ന മേ​ള​യി​ലേ​ക്ക്​ ​ മു​ൻ കാ​ല​ങ്ങ​ളി​ൽ​നി​ന്ന്​ വ്യ​ത്യ​സ്ത​മാ​യി ജ​ന​കീ​യ പ​ങ്കാ​ളി​ത്തം കൂ​ടു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ. ന​വം​ബ​ർ 29 മു​ത​ൽ ഡി​സം​ബ​ർ ര​ണ്ടു​വ​രെ തി​രു​വ​ല്ല തി​രു​മൂ​ല​പു​ര​ത്താ​ണ്​ ​ക​ഴി​ഞ്ഞ​വ​ർ​ഷം ക​ലോ​ത്സ​വം ന​ട​ന്ന​ത്.

അ​ന്ന്​ ഉ​പ​ജി​ല്ല​ത​ല​ത്തി​ൽ കോ​ന്നി​യും മ​ല്ല​പ്പ​ള്ളി​യും ജേ​താ​ക്ക​ളാ​യി. സ്കൂ​ൾ​ത​ല​ത്തി​ൽ കി​ട​ങ്ങ​ന്നൂ​ർ എ​സ്.​വി.​ജി.​വി സ്കൂ​ളും പ​ന്ത​ളം എ​ൻ.​എ​സ്.​എ​സ് ഇ.​എം.​യു.​പി.​എ​സും മു​ന്നി​ലെ​ത്തി. 658 പോ​യ​ന്റ്​ നേ​ടി​യ പ​ത്ത​നം​തി​ട്ട ഉ​പ​ജി​ല്ല​ക്കാ​യി​രു​ന്നു ഓ​വ​റോ​ൾ. അ​റ​ബി​ക് ക​ലോ​ത്സ​വ​ത്തി​ൽ ഉ​പ​ജി​ല്ല​യി​ൽ മ​ല്ല​പ്പ​ള്ളി​യും കോ​ന്നി​യും മു​ന്നി​ട്ട്​ നി​ന്ന​പ്പോ​ൾ സ്കൂ​ൾ​ത​ല​ത്തി​ൽ പ​ത്ത​നം​തി​ട്ട സെ​ന്റ് മേ​രീ​സും കോ​ന്നി ഗ​വ. എ​ച്ച്.​എ​സും ജേ​താ​ക്ക​ളാ​യി​രു​ന്നു.

അ​ടൂ​ർ ഹോ​ളി എ​യ്‌​ഞ്ച​ൽ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ അ​ടൂ​ർ ഹോ​ളി എ​യ്‌​ഞ്ച​ൽ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ചെ​ണ്ട മേ​ള​ത്തി​ൽ പ​രി​ശീ​ല​നം ന​ട​ത്തു​ന്ന സ്കൂ​ൾ ടീം

ഇ​പ്രാ​വ​ശ്യ​വും ത​ന​ത്​ ഇ​ന​ങ്ങ​ളു​മാ​യി കി​ട​ങ്ങ​ന്നൂ​ർ എ​സ്.​വി.​ജി.​വി.​എ​ച്ച്.​എ​സ്.​എ​സ്​ സ​ജീ​വ​മാ​ണ്.​ വെ​ല്ലു​വി​ളി ഉ​യ​ർ​ത്തി വ​ള്ളം​കു​ളം നാ​ഷ​ന​ൽ ഹൈ​സ്കൂ​ളും കൂ​ടു​ത​ൽ ഇ​ന​ങ്ങ​ളു​മാ​യി ​വേ​ദി​ക​ളി​ൽ എ​ത്തു​ന്നു​ണ്ട്. തി​രു​വ​ല്ല എം.​ജി.​എം സ്കൂ​ളും കോ​ഴ​ഞ്ചേ​രി സെ​ന്‍റ്​ മേ​രീ​സും മേ​ള​യി​ൽ നി​റ​യും.

കു​ട്ടി​ക​ളു​ടെ പ​രി​ശീ​ല​നം, ക​ലാ ഉ​പ​ക​ര​ണ​ങ്ങ​ൾ, വ​സ്ത്ര​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ക്ക്​ ചെ​ല​വു​ള്ള​തി​നാ​ൽ മേ​ള​യി​ൽ സ​ർ​ക്കാ​ർ സ്കൂ​ളു​ക​ൾ പി​ന്നാ​ക്ക​മാ​ണ്. സാ​മ്പ​ത്തി​ക ശേ​ഷി​യു​മാ​യെ​ത്തു​ന്ന എ​യ്​​ഡ​ഡ്​ സ്ഥാ​പ​ന​ങ്ങ​ളാ​ണ്​ മേ​ള​യി​ൽ തി​ള​ങ്ങു​ന്ന​ത്.

​വ്യത്യ​സ്ത​ത പേ​രു​ക​ളു​മാ​യി വേ​ദി​ക​ൾ

മു​മ്പ്​ ക​ലാ സം​സ്​​കാ​രി​ക സാ​ഹി​ത്യ​മേ​ഖ​ല​ക​ളി​ലെ പ്ര​മു​ഖ​രു​ടെ പേ​രു​ക​ളാ​യി​രു​ന്നു ക​ലോ​ത്സ​വ ന​ഗ​റി​ലെ വേ​ദി​ക​ൾ​ക്ക്​​ ന​ൽ​കി​യി​രു​ന്ന​ത്. എ​ന്നാ​ൽ, ഇ​ത്ത​വ​ണ പേ​രു​ക​ളി​ൽ പു​തു​മ​യു​ണ്ട്.​ കൂ​ട്ട്, ക​രു​ത​ൽ, പു​ഞ്ചി​രി, കു​ട്ടി​ത്തം, ന​ന്മ, സൗ​ഹൃ​ദം, ലാ​ളി​ത്യം, ഒ​രു​മ, സ്​​നേ​ഹം, ക​നി​വ്, സൗ​മ്യം എ​ന്നി​ങ്ങ​നെ​യാ​ണ് അ​റി​യ​പ്പെ​ടു​ക.

തീ​ൻ​മേ​ശ കൊ​തി​പ്പി​ക്കും

ക​ലാ​വി​സ്മ​യം​കൊ​ണ്ട് കാ​ണി​ക​ളു​ടെ മ​ന​സ്സു​നി​റ​ക്കാ​ൻ എ​ത്തു​ന്ന​വ​രു​ടെ​യും ഒ​പ്പ​മു​ള്ള​വ​രു​ടെ​യും വ​യ​റു​നി​റ​ക്കാ​ൻ മൈ​ല​പ്ര ഓ​ർ​ത്ത​ഡോ​ക്​​സ്​ പ​ള്ളി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ പ്ര​ത്യേ​ക പാ​ച​ക​പ്പു​ര ത​യാ​റാ​യി. ഓ​മ​ല്ലൂ​ർ അ​നി​ൽ ബ്ര​ദേ​ഴ്​​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഇ​രു​പ​ത്തി​യ​ഞ്ചോ​ളം പേ​രാ​ണ് ഭ​ക്ഷ​ണം ത​യാ​റാ​ക്കു​ന്ന​ത്. ദി​വ​സ​വും മൂ​ന്ന് നേ​രം 3000ത്തോ​ളം​ പേ​ർ​ക്കാ​ണ് ആ​ഹാ​രം ത​യാ​റാ​ക്കു​ക. പാ​യ​സം ഉ​ൾ​പ്പെ​ടെ സ​ദ്യ​യാ​ണ്​ ഉ​ച്ച​ക്ക്​ വി​ള​മ്പു​ന്ന​തെ​ന്ന്​ ക​ൺ​വീ​ന​ർ ബി​നു ജേ​ക്ക​ബ്​ നൈ​നാ​ൻ പ​റ​ഞ്ഞു. പാ​ച​ക​പ്പു​ര​യി​ലെ പാ​ലു​കാ​ച്ച​ൽ ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട്​ അ​ഞ്ചി​ന്​ ന​ട​ന്നു.

19ാം വർഷവും കപ്പടിക്കാൻ കിടങ്ങന്നൂർ ‘വിജയാനന്ദ’ വരുന്നു

പ​ത്ത​നം​തി​ട്ട: 2004 മു​ത​ൽ തു​ട​ർ​ച്ച​യാ​യി പ​ത്ത​നം​തി​ട്ട റ​വ​ന്യൂ ജി​ല്ല സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ൽ വെ​ന്നി​ക്കൊ​ടി പാ​റി​ക്കു​ന്ന കി​ട​ങ്ങ​ന്നൂ​ർ ശ്രീ​വി​ജ​യാ​ന​ന്ദ ഗു​രു​കു​ല വി​ദ്യാ​പീ​ഠം ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ മൈ​ല​പ്ര​ക്കാ​യി കാ​ത്തു​വെ​ച്ചി​രി​ക്കു​ന്ന​ത്​ ആ​വ​നാ​ഴി​യി​ലെ നി​റ​യ​മ്പു​ക​ൾ.

18 വ​ർ​ഷ​മാ​യി ജി​ല്ല സ്കൂ​ൾ ക​ലാ​മേ​ള​യി​ൽ സ്കൂ​ൾ​ത​ല​ത്തി​ൽ ഒ​ന്നാ​മ​ത്​ നി​ൽ​ക്കു​ന്ന അ​വ​ർ 19ാം വ​ർ​ഷ​വും വേ​ദി​യി​ൽ നി​റ​ഞ്ഞാ​ടും.​ 302 പോ​യ​ന്‍റാ​ണ്​ ക​ഴി​ഞ്ഞ​പ്രാ​വ​ശ്യം തി​രു​മൂ​ല​പു​ര​ത്ത്​ ന​ട​ന്ന മേ​ള​യി​ൽ അ​ടി​ച്ചെ​ടു​ത്ത​ത്. ഹ​യ​ർ​​സെ​ക്ക​ൻ​ഡ​റി​യി​ൽ തു​ട​ർ​ചാ​മ്പ്യ​ൻ​മാ​രാ​യ അ​വ​ർ യു.​പി ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ങ്ങ​ളി​ലും ഇ​ട​ക്കി​ടെ ഓ​വ​റോ​ൾ ക​ര​സ്ഥ​മാ​ക്കി​യി​ട്ടു​ണ്ട്.

വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും ര​ക്ഷി​താ​ക്ക​ളും പി.​ടി.​എ​യും പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ളും നാ​ട്ടു​കാ​രും അ​ട​ങ്ങു​ന്ന കൂ​ട്ടാ​യ്മാ​ണ്​ ആ​റ​ന്മു​ള ഉ​പ​ജി​ല്ല​യി​ൽ​പെ​ട്ട ഈ ​സ്കൂ​ളി​ന്‍റെ നാ​ഡീ​ഞ​ര​മ്പു​ക​ൾ.

സ്കൂ​ൾ നി​ൽ​ക്കു​ന്ന കി​ട​ങ്ങ​ന്നൂ​രാ​ണെ​ങ്കി​ലും നാ​ടി​ന്‍റെ അ​ഭി​മാ​ന​മാ​യ വ​ഞ്ചി​പ്പാ​ട്ടി​ന്‍റെ വേ​രു​ക​ൾ ആ​ണ്ടി​റ​ങ്ങി​യ​ത്​ ആ​റ​ന്മു​ള​യി​ലേ​ക്കാ​ണ്. ആ​ല​പ്പു​ഴ ​ശൈ​ലി​​യെ​ക്കാ​ൾ വ​ഞ്ചി​പ്പാ​ട്ടി​ൽ ആ​റ​ന്മു​ള​ശൈ​ലി​യാ​ണ്​ പി​ൻ​പ​റ്റു​ന്ന​ത്. പ​ര​മ്പ​രാ​ഗ​ത ക​ലാ​രൂ​പ​ങ്ങ​ളാ​യ പൂ​ര​ക്ക​ളി, പ​ഞ്ച​വാ​ദ്യം തു​ട​ങ്ങി തി​രു​വാ​തി​ര, മാ​ർ​ഗം​ക​ളി, സം​ഘ​നൃ​ത്തം, സം​ഘ​ഗാ​നം, ദ​ഫ്​​മു​ട്ട്, അ​റ​ബ​ന​മു​ട്ട്​ ഇ​ന​ങ്ങ​ളി​ലും ഇ​പ്രാ​വ​ശ്യം ത​ങ്ങ​ളു​ടെ അ​ട​വു​ക​ൾ പു​റ​ത്തെ​ടു​ക്കും.

പൂ​ര​ക്ക​ളി​യി​ൽ ഇ​വ​രെ വെ​ല്ലാ​ൻ സം​സ്ഥാ​ന​ത്ത്​ മ​റ്റാ​രു​മി​ല്ല. 2019ലെ ​കാ​സ​ർ​കോ​ട്​ സം​സ്ഥാ​ന ക​ലോ​ത്സ​വ​ത്തി​ൽ പൂ​ര​ക്ക​ളി​യി​ൽ മൂ​ന്നാം സ്ഥാ​ന​ത്തെ​ത്തി. മു​മ്പ്​ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ ഒ​ന്നും ര​ണ്ടും സ്ഥാ​ന​വും നേ​ടി​യി​രു​ന്നു. ഗ്രൂ​പ്പി​ന​ങ്ങ​ൾ​ക്ക് പു​റ​മെ വ്യ​ക്തി​ഗ​ത ഇ​ന​ങ്ങ​ൾ​ക്കും പ്രാ​ധാ​ന്യം ന​ൽ​കു​ന്നു​ണ്ട്. 20 മി​ക​ച്ച നാ​ട​ക​ങ്ങ​ൾ സം​സ്ഥാ​ന​ത​ല​ത്തി​ൽ എ​ത്തി​ച്ചി​ട്ടു​ണ്ട്. ആ​റ​ന്മു​ള വി​മാ​ന​ത്താ​വ​ള​ത്തി​ന്​ എ​തി​രാ​യ നി​ല​പാ​ടും ഒ​രി​ക്ക​ൽ മേ​ള​യി​ൽ എ​ത്തി​ച്ചു.

ജി​ല്ല സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ൽ അ​റ​ബ​ന​മു​ട്ടി​ൽ പ​​ങ്കെ​ടു​ക്കു​ന്ന കി​ട​ങ്ങ​ന്നൂ​ർ ശ്രീ​വി​ജ​യാ​ന​ന്ദ ഗു​രു​കു​ല വി​ദ്യാ​പീ​ഠം ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ​ വി​ദ്യാ​ർ​ഥി​ക​ൾ - യ​ഹ്​​യ പ​ത്ത​നം​തി​ട്ട

നോ​വ​ലി​സ്റ്റ്​ എ​സ്. ഹ​രീ​ഷി​ന്‍റെ മാ​​വോ​യി​സ്റ്റ്​ കൃ​തി​യും ഇ​ട​​​ശ്ശേ​രി​യു​​ടെ പൂ​ത​പ്പാ​ട്ടും എ​സ്.​കെ പൊ​റ്റ​ക്കാ​ടി​ന്‍റെ​യും കെ.​ആ​ർ. മീ​ര​യു​ടെ​യും ര​ച​ന​ക​ളും വി​ഷ​യ​ങ്ങ​ളാ​യി. പ്ര​വാ​സ സാ​ഹി​ത്യ​കാ​ര​ൻ​മാ​രു​ടെ കൃ​തി​ക​ളും വേ​ദി​യി​ൽ ച​ർ​ച്ച ചെ​യ്തു.

ക​ലാ​വാ​സ​ന​യു​ള്ള കു​ട്ടി​ക​ളെ സം​ഗീ​ത അ​ധ്യാ​പി​ക​യാ​യി​രു​ന്ന സു​ശീ​ല​ ക​ണ്ടെ​ത്തി ആ​ദ്യ​ഘ​ട്ട പ​രി​ശീ​ല​നം ന​ൽ​കു​ന്ന​ത്. പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ളാ​യ ചി​ല​രും പ​രി​ശീ​ല​ക​രാ​യു​ണ്ട്. ഇ​തി​ന് പു​റ​മെ അ​ക്ഷ​ര​ശ്ലോ​കം, കാ​വ്യ​കേ​ളി, പ​ദ്യ​പാ​രാ​യ​ണം മ​ല​യാ​ള​ത്തി​ന് പു​റ​മെ ഉ​ർ​ദു, ക​ന്ന​ട, ത​മി​ഴ് തു​ട​ങ്ങി​യ​വ​ക്ക്​ അ​ധ്യാ​പ​ക​ർ പ​രി​ശീ​ല​നം ന​ൽ​കു​ന്നു. എ​ല്ലാ സ​ഹാ​യ​വു​മാ​യി നാ​ട്​ മു​ഴു​വ​ൻ ഒ​പ്പ​മു​ണ്ടെ​ന്ന ക​രു​ത​ലാ​ണ്​ ഇ​വി​ടു​ത്തെ ഓ​രോ വി​ദ്യാ​ർ​ഥി​യെ​യും ന​യി​ക്കു​ന്ന​ത്.

സ്വാഗതഗാനം രചിച്ച്​ ഫാ. തോമസ് പ്രശാന്ത്

ക​ലാ​മേ​ള​യു​ടെ ഉ​ദ്​​ഘാ​ട​ന യോ​ഗ​ത്തി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന സ്വാ​ഗ​ത​ഗാ​നം ര​ചി​ച്ച​തും ആ​തി​ഥേ​യ​ൻ ത​ന്നെ. ബ​ഥ​നി സ​ന്യാ​സി​യും മേ​ള ന​ട​ക്കു​ന്ന സ​ഭ​യു​ടെ കീ​ഴി​ലെ സ്കൂ​ളു​ക​ളു​ടെ മാ​നേ​ജ​റു​മാ​യ ഫാ. ​തോ​മ​സ് പ്ര​ശാ​ന്താ​ണ്​ ര​ച​യി​താ​വ്. പ​ഴ​യ​കാ​ല ഓ​ർ​മ​യി​ലേ​ക്ക്​ കൊ​ണ്ടു​പോ​കു​ന്ന​താ​ണ്​ ഗാ​ന​മെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ക​വി​യാ​യ അ​ദ്ദേ​ഹം ലോ​ക്​​​ഡൗ​ണി​നു​ശേ​ഷ​മാ​ണ്​ ക​വി​ത​ക​ൾ സൂ​ക്ഷി​ച്ചു​തു​ട​ങ്ങി​യ​തെ​ന്നും വി​കാ​രി ​പ​റ​ഞ്ഞു. മൈ​ല​പ്ര മൗ​ണ്ട് ബ​ഥ​നി സ്കൂ​ൾ സം​ഗീ​ത അ​ധ്യാ​പ​ക​നാ​യ രാ​ഗേ​ഷ് പി. ​ര​ഘു​നാ​ഥാ​ണ് സം​ഗീ​ത​സം​വി​ധാ​നം നി​ർ​വ​ഹി​ക്കു​ന്ന​ത്. മൗ​ണ്ട് ബ​ഥ​നി​യി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​ണ്​ ഗാ​നം ആ​ല​പി​ക്കു​ന്ന​ത്. ഓ​ർ​ക്ക​സ്ട്ര ഒ​രു​ക്കു​ന്ന​ത്​ വി​ൽ‌​സ​ൺ പൂ​ങ്കാ​വ്. 

സ്വാ​ഗ​ത​ഗാ​നം

ക​ല​യു​ടെ വ​ർ​ണം ചാ​ലി​ച്ചെ​ഴു​തി​യ

ക​ന​വു​ക​ൾ പൂ​ക്കും രാ​വ്

ഉ​ത്സ​വ​മേ​ള പ്ര​ഭ​തൂ​കാ​നാ​യ്

പ്ര​തി​ഭ​ക​ളൊ​ന്നാ​യ് അ​ണ​യു​ന്നു

സ്വാ​ഗ​തം സു​സ്വാ​ഗ​തം

നി​റ​മ​ന​മോ​ടെ സ്വാ​ഗ​തം

മൈ​ല​പ്രാ​യി​ലെ വേ​ദി​ക​യി​ൽ നാം

​ഒ​രു​മി​ച്ച​ണ​യും നേ​ര​ത്ത​രു​ളും

സ്വാ​ഗ​തം സു​സ്വാ​ഗ​തം

നി​റ​മ​ന​മോ​ടെ സ്വാ​ഗ​തം

നി​ഴ​ലു​ക​ൾ നീ​ളു​മീ പു​ല​രി​യി​ലെ​ന്നും

പു​ഞ്ചി​രി​പോ​ലും വാ​ചാ​ലം

ആ​ഘോ​ഷ​ത്തി​ൻ അ​ല​ക​ളു​തി​ർ​ത്ത്

ആ​മോ​ദ​ത്തി​ൻ തി​രി​തെ​ളി​ക്കാം

ആ​മോ​ദ​ത്തി​ൻ തി​രി​തെ​ളി​ക്കാം

നി​ന​വു​ക​ൾ പീ​ലി വി​ട​ർ​ത്തു​മീ രാ​വി​ൽ

മി​ഴി​ക​ളി​ൽ വി​ട​രു​ന്നാ​ന​ന്ദം

ചി​ല​ങ്ക​യി​ലു​യ​രും താ​ള​ല​യ​ങ്ങ​ളി​ൽ

മ​ന​മൊ​രു മു​കി​ലാ​യ് പാ​റ​ട്ടെ

സർക്കാർ സഹായം നാമമാത്രം: ഇത്തവണയും പണപ്പിരിവ്; കു​ട്ടി​ക​ളി​ൽ​നി​ന്ന് 70, അ​ധ്യാ​പ​ക​രി​ൽ​നി​ന്ന് 300

പ​ത്ത​നം​തി​ട്ട: സ​ർ​ക്കാ​ർ ന​ൽ​കു​ന്ന​ത് തു​ച്ഛ​മാ​യ തു​ക ഉ​പ​യോ​ഗി​ച്ച് സ്കൂ​​​ൾ ക​ലോ​ത്സ​വ​ങ്ങ​ൾ ന​ട​ത്താ​ൻ ക​ഴി​യാ​തെ അ​ധ്യാ​പ​ക​ർ വ​ല​യു​ന്നു. ജി​ല്ല​യി​ലെ 11 ഉ​പ​ജി​ല്ല​ക​ൾ​ക്കാ​യി ക​ഴി​ഞ്ഞ ത​വ​ണ അ​നു​വ​ദി​ച്ച 19.60 ല​ക്ഷം രൂ​പ ത​ന്നെ​യാ​ണ്​ ഇ​ത്ത​വ​ണ​യും അ​നു​വ​ദി​ച്ച​ത്. ഇ​താ​ക​ട്ടെ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്റെ അ​ക്കൗ​ണ്ടി​ൽ എ​ത്തി​യി​ട്ടു​മി​ല്ല. അ​ധ്യാ​പ​ക​ർ, കു​ട്ടി​ക​ൾ എ​ന്നി​വ​രി​ൽ​നി​ന്ന്​ പ​ണ​പ്പി​രി​വ് ന​ട​ത്തി​യാ​ണ് ഇ​തെ​ല്ലാം പൂ​ർ​ത്തി​യാ​ക്കി​യ​ത്.

ഇ​തു​കാ​ര​ണം, പ​ണം തി​ക​യാ​തെ വ​ന്ന ഉ​പ​ജി​ല്ല​ക​ളി​ൽ ന​ട​ത്തി​പ്പ് ക​മ്മി​റ്റി​ക​ൾ​ക്ക് ഭീ​മ​മാ​യ തു​ക ക​ട​വും വ​ന്നി​ട്ടു​ണ്ട്. സ​ർ​ക്കാ​റി​ന്റെ ഫ​ണ്ട് വൈ​കു​ന്ന​ത് കാ​ര​ണം, ഒ​മ്പ​ത് മു​ത​ൽ 12വ​രെ ക്ലാ​സു​ക​ളി​ൽ പ​ഠി​ക്കു​ന്ന കു​ട്ടി​ക​ളി​ൽ​നി​ന്ന്​ 70ഉം ​അ​ധ്യാ​പ​ക​രി​ൽ​നി​ന്ന്​ 300 രൂ​പ വീ​ത​വു​മാ​ണ് പി​രി​ച്ചെ​ടു​ത്ത​ത്. മ​റ്റു ജി​ല്ല​ക​ളി​ൽ ക​ലോ​ത്സ​വ​ത്തി​ന് പ​ങ്കെ​ടു​ക്കു​ന്ന കു​ട്ടി​ക​ളു​ടെ എ​ണ്ണം കൂ​ടു​ത​ലാ​യ​തി​നാ​ൽ ഇ​തി​ലും കൂ​ടു​ത​ൽ രൂ​പ​യാ​ണ് പി​രി​ച്ചെ​ടു​ക്കു​ന്ന​ത്.

സാ​ധാ​ര​ണ ഓ​രോ വ​ർ​ഷം ക​ഴി​യു​മ്പോ​ഴും ക​ലോ​ത്സ​വ​ത്തി​ന് ന​ൽ​കു​ന്ന തു​ക​യി​ൽ 10 ശ​ത​മാ​നം വീ​തം വ​ർ​ധ​ന വ​രു​ത്താ​റാ​ണ് പ​തി​വ്. എ​ന്നാ​ൽ, ഇ​ത്ത​വ​ണ സ​ർ​ക്കാ​ർ തു​ക കൂ​ട്ടി ന​ൽ​കി​യി​ട്ടി​ല്ല. ആ​കെ കി​ട്ടു​ന്ന 19.60 ല​ക്ഷ​ത്തി​ൽ വീ​തി​ച്ച് ന​ൽ​കു​മ്പോ​ൾ ഒ​രു ഉ​പ​ജി​ല്ല​ക്ക്​ കി​ട്ടു​ന്ന​ത് 87,272 രൂ​പ മാ​ത്ര​മാ​ണ്. മൈ​ല​പ്ര​യി​ൽ ന​ട​ക്കു​ന്ന ജി​ല്ല ക​ലോ​ത്സ​വ​വും മു​ണ്ടു​മു​റു​ക്കി​യാ​ണ്​ സം​ഘാ​ട​ക​ർ ന​ട​ത്തു​ന്ന​ത്. അ​ഭ്യു​ദ​യ​കാം​ക്ഷി​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ്​ ജി​ല്ല മേ​ള​യും ന​ട​ത്തു​ന്ന​ത്.

സ​ർ​വ​ത്ര ചെ​ല​വ്

ക​ണ​ക്ക് പ​രി​ശോ​ധി​ച്ചാ​ൽ ഉ​പ​ജി​ല്ല ക​ലോ​ത്സ​വ​ങ്ങ​ൾ​ക്ക്​ നാ​ലു ല​ക്ഷ​ത്തോ​ളം രൂ​പ ചെ​ല​വാ​യി​ട്ടു​ണ്ട്. വേ​ദി, ഉ​ച്ച​ഭാ​ഷി​ണി, വി​ധി​ക​ർ​ത്താ​ക്ക​ൾ​ക്കു​ള്ള വേ​ത​നം ഇ​തി​നെ​ല്ലാം ഫ​ണ്ടി​ന്റെ ന​ല്ലൊ​രു വി​ഹി​തം മു​ട​ക്കേ​ണ്ടി വ​രും. ഇ​തു​കൂ​ടാ​തെ ഭ​ക്ഷ​ണ​ച്ചെ​ല​വി​ന് വെ​റെ പ​ണം ക​ണ്ടെ​ത്തേ​ണ്ട അ​വ​സ്ഥ​യും. ചി​ല ഉ​പ​ജി​ല്ല​ക​ളി​ൽ ഭ​ക്ഷ​ണം ത​യാ​റാ​ക്കി​യ​ത് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ്.

Tags:    
News Summary - revenue district school arts festival-pathanamthitta

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-28 06:31 GMT