തിരുവല്ല: പുളിക്കീഴ് പമ്പ ഷുഗേഴ്സ് ആൻഡ് കെമിക്കൽസ് കമ്പനിയിലെ സ്പിരിറ്റ് കടത്തിൽ സമഗ്ര അന്വേഷണം നടത്തി കുറ്റവാളികളെ മുഴുവൻ പുറത്തുകൊണ്ടുവരണമെന്ന് സി.പി.എം തിരുവല്ല ഏരിയ കമ്മിറ്റി സെക്രട്ടറി അഡ്വ. ഫ്രാൻസിസ് വി. ആൻറണി ആവശ്യപ്പെട്ടു.
2015ൽ ഒരു ലോഡ് സ്പിരിറ്റ് കാണാതായ സംഭവത്തെക്കുറിച്ച് പുനരന്വേഷണം നടത്തണം. കമ്പനിയിലെ ഉദ്യോഗസ്ഥ മേധാവികളുടെ സഹായത്തോടെയാണ് സ്പിരിറ്റ് കടത്ത് നടന്നിരുന്നത്. അതിരഹസ്യ സ്വഭാവത്തോടെ ചെയ്യുന്ന അളവ് എടുക്കുന്ന ജോലി താൽക്കാലിക കരാർ ജീവനക്കാരനിൽ മാത്രം ഒതുക്കിനിർത്തിയത് ജനറൽ മാനേജറുടെ താൽപര്യ പ്രകാരമാണ്. ഈ വിഷയം സി.പി.എം ഏരിയ കമ്മിറ്റിയും സി.ഐ.ടി.യു തൊഴിലാളി യൂനിയനും അധികാരികളുടെ ശ്രദ്ധയിൽ കൊണ്ടുവന്നതാണ്. കെ. ശിവദാസൻ നായർ പ്രസിഡൻറായ ഐ.എൻ.ടി.യു.സി യൂനിയെൻറ വൈസ് പ്രസിഡൻറാണ് റിമാൻഡിലായ അരുൺകുമാർ.
2013ൽ യു.ഡി.എഫ് ഭരണകാലത്ത് നിയമിതനായ ജനറൽ മാനേജർ അലക്സ് പി. എബ്രഹാമിെൻറ വലംകൈ ആയിരുന്ന അരുൺകുമാറിന് കമ്പനിയിൽ പൂർണ സ്വാതന്ത്ര്യമാണ് മാനേജർ നൽകിയിരുന്നതെന്ന് ഫ്രാൻസിസ് ആരോപിച്ചു. 2015ൽ ലോഡ് സ്പിരിറ്റാണ് കാണാതായ സംഭവം തേച്ചുമായ്ച്ച് കളഞ്ഞത് ഇപ്പോൾ പ്രതികളാക്കപ്പെട്ടവർക്ക് സഹായകരമായെന്നും പ്രസ്താവനയിൽ കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.