പത്തനംതിട്ട: എസ്.എസ്.എൽ.സി പരീക്ഷയിൽ ജില്ലക്ക് 99.70 ശതമാനം വിജയം. തിരുവല്ല വിദ്യാഭ്യാസ ഉപജില്ല 99.86 ശതമാനം വിജയം നേടിയപ്പോള്‍ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലക്ക് 99.61 ശതമാനം വിജയം കണ്ടെത്താനായി. 10,021 കുട്ടികൾ പരീക്ഷ എഴുതിയതിൽ 9991 പേർ ഉപരിപഠന യോഗ്യത നേടി. വിജയികളിൽ 5218 ആൺകുട്ടികളും 4773 പെൺകുട്ടികളും ഉൾപ്പെടുന്നു. സംസ്ഥാനതലത്തിൽ എട്ടാം സ്ഥാനമാണ് ജില്ലക്ക്. സംസ്ഥാനതലത്തിൽ ഏറ്റവും കുറച്ച് വിദ്യാർഥികൾ പരീക്ഷ എഴുതിയ റവന്യൂ ജില്ല പത്തനംതിട്ടയാണ്. 10,027 വിദ്യാർഥികൾ.
തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ 3631 കുട്ടികളാണ് പരീക്ഷ എഴുതിയത്. ഇവരിൽ 3626 പേർ ഉപരിപഠന യോഗ്യത നേടി. 1912 ആൺകുട്ടികളും 1714 പെൺകുട്ടികളുമാണ് വിജയിച്ചത്. ആൺകുട്ടികളിൽ മൂന്നുപേരും പെൺകുട്ടികളിൽ രണ്ടുപേരുമാണ് പരാജയപ്പെട്ടത്.
പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ 6390 കുട്ടികൾ പരീക്ഷ എഴുതിയതിൽ 6365 പേർ ഉപരിപഠന യോഗ്യത നേടി. ഇവരിൽ 3306 ആൺകുട്ടികളും 3059 പെൺകുട്ടികളും ഉൾപ്പെടുന്നു. ആൺകുട്ടികളിൽ 12 പേരും പെൺകുട്ടികളിൽ 13 പേരും പരാജയപ്പെട്ടു.
ജില്ലയില്‍ പരീക്ഷക്ക് അപേക്ഷിച്ചിരുന്ന 10,027 പേരില്‍ ആകെ പരീക്ഷ എഴുതിയത് 10,021 പേരാണ്. എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയത് 1716 വിദ്യാര്‍ഥികളാണ്. ഇതില്‍ 591 ആണ്‍കുട്ടികളും 1,125 പെണ്‍കുട്ടികളും ഉള്‍പ്പെടുന്നു. പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ 1255 കുട്ടികള്‍ (418 ആണ്‍കുട്ടികള്‍, 837 പെണ്‍കുട്ടികള്‍) മുഴുവന്‍ വിഷയത്തിലും എ പ്ലസ് നേടി. തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ 461 കുട്ടികള്‍ക്കും (173 ആണ്‍കുട്ടികള്‍, 288 പെണ്‍കുട്ടികള്‍) മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടാനായി.
സംസ്ഥാനതലത്തിൽ കഴിഞ്ഞ വർഷം പത്തനംതിട്ടക്ക് ഒമ്പതാം സ്ഥാനമായിരുന്നു. വിജയശതമാനം 99.81. പരീക്ഷ എഴുതിയ 10,213 പേരിൽ 10,194 പേർ ഉപരിപഠനത്തിന് അർഹരായി. 1570 കുട്ടികൾക്കായിരുന്ന എല്ലാവിഷയങ്ങൾക്കും എ പ്ലസ്. 2022 ൽ പത്താംസ്ഥാനത്തായിരുന്നു ജില്ല. വിജയശതമാനം 99.16 ശതമാനമായിരുന്നു. 908 കുട്ടികള്‍ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയിരുന്നു. 2021 ൽ വിജയ ശതമാനം 99.73 ശതമാനമായിരുന്നു. എസ്.എസ്.എൽ.സി പരീക്ഷയിൽ 2020വരെ ജില്ല സംസ്ഥാനതലത്തിൽ മുന്നിൽ നിൽക്കുകയായിരുന്നു. 2020ൽ വിജയശതമാനം 99.71 ആയിരുന്നു.
2019ലും ജില്ലക്ക് ഒന്നാം സ്ഥാനമായിരുന്നു. 99.34 ശതമാനമായിരുന്നു ജില്ലയിലെ വിജയ ശതമാനം. 2018ൽ 99.11 ശതമാനം വിജയം നേടിയെങ്കിലും സംസ്ഥാനതലത്തിൽ രണ്ടാം സഥാനമായിരുന്നു ജില്ലക്ക് ലഭിച്ചത്. 2016ലും 2017ലും സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വിജയശതമാനം പത്തനംതിട്ടക്കായിരുന്നു. അന്ന് 98.82 ശതമാനമാനമായിരുന്നു വിജയം. 2016ൽ 99.04 ശതമാനമായിരുന്നു വിജയം. ആ വർഷം സംസ്ഥാനത്ത് ഏറ്റവും കുറച്ച് കുട്ടികൾ പരീക്ഷ എഴുതിയ ജില്ലയും പത്തനംതിട്ട ആയിരുന്നു. 2015ൽ രണ്ടാംസ്ഥാനവും 2014ൽ നാലാം സ്ഥാനവുമായിരുന്നു. 2013ൽ രണ്ടാം സ്ഥാനം. എന്നാൽ, 2012ൽ സംസ്ഥാനതലത്തിൽ ഒമ്പതാം സ്ഥാനമായിരുന്നു.
കോന്നി: എസ്.എസ്.എൽ.സി ഫലം വന്നപ്പോൾ കോന്നിയിലെ ഭൂരിപക്ഷം സ്കൂളുകളും നൂറുശതമാനം വിജയം കൈവരിച്ചു. കോന്നി ജി.എച്ച്.എസ്.എസ് സമ്പൂർണ വിജയം നേടി. 165 കുട്ടികൾ പരീക്ഷ എഴുതിയതിൽ 40 പേര് എല്ലാ വിഷയത്തിനും എ പ്ലസ് നേടി. കൊക്കാത്തോട് ജി.എച്ച്.എസിൽ 10 കുട്ടികൾ പരീക്ഷ എഴുതിയതിൽ മുഴുവൻ കുട്ടികളും വിജയിച്ചു. കൊക്കത്തോട് ഗവ. സ്കൂൾ ചരിത്രത്തിൽ ആദിവാസി മേഖലയിൽനിന്ന് പരീക്ഷ എഴുതിയ രണ്ട് കുട്ടികളും വിജയിച്ചു. 2016 മുതൽ തുടർച്ചയായി എട്ടുവർഷമായി ഈ സ്കൂൾ വിജയം നേടി. കൂടൽ ജി. വി.എച്ച്.എസ്.എസ് നൂറുശതമാനം വിജയം നേടി. 51 കുട്ടികൾ പരീക്ഷ എഴുതിയതിൽ 12 പേര് മുഴുവൻ വിഷയത്തിലും എ പ്ലസ് നേടി. എലിമുള്ളുംപ്ലാക്കൽ ജി.എച്ച് .എസ്.എസ് പൂർണവിജയം വിജയം നേടി. തുടർച്ചയായി 20ാം വർഷമാണ് ഈ വിജയം നേടുന്നത്. തേക്കുതോട് ജി.എച്ച്.എസ്.എസ് നൂറുശതമാനം വിജയം നേടി. 24 കുട്ടികൾ പരീക്ഷ എഴുതിയതിൽ മൂന്നു കുട്ടികൾ വിഷയങ്ങളിലും എ പ്ലസ് നേടി. കോന്നി ആർ.വി.എച്ച്.എസ്.എസ് നൂറുശതമാനംവിജയം നേടി.
റാന്നി: നൂറുശതമാനം വിജയം കൈവിടാതെ ഇടമുറി ഗവ.ഹയർ സെക്കൻഡറി സ്കൂൾ. തുടർച്ചയായ പതിനാലാം തവണയാണ് നൂറുശതമാനം വിജയം ഈ സ്കൂളിനെ തേടിയെത്തിയത്. ഗ്രാമീണ മേഖലയിൽ പ്രവർത്തിക്കുന്ന സ്കൂളിന്റെ നേട്ടത്തിൽ കുട്ടികൾക്കും അധ്യാപകർക്കും പി.ടി.എക്കും ഒരുപോലെ ആഹ്ലാദിക്കാനുള്ള അവസരമാണിത്. ഉന്നത നിലവാരത്തില്‍ നിര്‍മിച്ച കെട്ടിടവും വിശാലമായ കളിമുറ്റവും സ്കൂളിനുണ്ട്. ജൈവ,ഉദ്യാന പാര്‍ക്കും പ്രീപ്രൈമറി ക്ലാസ് റൂമും പാര്‍ക്കും സ്കൂളിന്റെ മറ്റൊരു പ്രത്യേകതയാണ്. പുതിയതായി സര്‍ക്കാര്‍ സംസ്ഥാനത്ത് ആരംഭിച്ച ക്രിയേറ്റിവ് ക്ലാസ് റൂമിനായി ഈ സ്കൂളിനെയും തെരഞ്ഞെടുത്തിട്ടുണ്ട്. 25 ലക്ഷം രൂപ ചെലവിലാണ് ഇത് നിർമിക്കുന്നത്. നൂറുശതമാനം വിജയം തുടർച്ചയായ പതിനാലാം തവണയുമെന്നത് താലൂക്കിൽ തന്നെ മറ്റാർക്കും അവകാശപ്പെടുവാനാകാത്ത നേട്ടമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.