പത്തനംതിട്ട: മയക്കുമരുന്ന് കടത്തുകാരെ കരുതൽ തടങ്കലിൽ പാർപ്പിക്കുന്ന നിയമപ്രകാരം (പി.ഐ.ടി.എൻ.ഡി.പി.എസ്) ജില്ലയിൽ രണ്ടാമത്തെ ഉത്തരവ് പൊലീസ് നടപ്പാക്കി. അഞ്ച് കഞ്ചാവ് കേസിൽ പ്രതിയായ തിരുവല്ല ഇരവിപേരൂർ വള്ളംകുളം കിഴക്ക് പാടത്തുപാലം പുത്തൻപറമ്പിൽ വിനീത് രവികുമാറിനെയാണ് (25) തിരുവല്ല പൊലീസ് അറസ്റ്റ് ചെയ്ത് തിരുവനന്തപുരം സെൻട്രൽ ജയിലിലാക്കിയത്. ജില്ല പൊലീസ് മേധാവിയായിരുന്ന സ്വപ്നിൽ മധുകർ മഹാജൻ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആഭ്യന്തര വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിയുടേതാണ് ഉത്തരവ്.
തിരുവല്ല പൊലീസ് ഇൻസ്പെക്ടർ കഴിഞ്ഞവർഷം നവംബറിൽ ജില്ല പൊലീസ് മേധാവിക്ക് ഇയാൾക്കെതിരെ റിപ്പോർട്ട് നൽകിയിരുന്നു. ഇത്തരത്തിൽ കരുതൽ തടങ്കലിലടക്കുന്ന ജില്ലയിലെ രണ്ടാമത്തെ പ്രതിയാണ് വിനീത്. ആദ്യത്തേത് ഈവർഷം മാർച്ച് 22നായിരുന്നു നടപ്പാക്കിയത്. അടൂർ പള്ളിക്കൽ പഴകുളം പടിഞ്ഞാറ് ഭവദാസൻ മുക്ക് തടത്തിൽ കിഴക്കേതിൽ വീട്ടിൽ ഷാനവാസിനെയാണ് (29) അന്ന് അടൂർ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.