പത്തനംതിട്ട: ഇലന്തൂർ ശ്രീഭഗവതിക്കുന്ന് ദേവീക്ഷേത്രത്തിലെ ഉപദേവത വിഗ്രഹങ്ങൾ തകർത്ത നിലയിൽ. തിങ്കളാഴ്ച പുലർച്ച അഞ്ചോടെ ജീവനക്കാരാണ് വിഗ്രഹങ്ങൾ തകർത്തത് കണ്ടത്. കാണിക്കവഞ്ചികളും തകർത്തനിലയിലാണ്. ആറന്മുള പൊലീസിന്റെ നേതൃത്വത്തിൽ ഡോഗ് സ്ക്വാഡ്, വിരലടയാള വിദഗ്ധർ തുടങ്ങിയവർ പരിശോധന നടത്തി.
ക്ഷേത്രത്തിന് പുറമെ സമീപത്തെ ഒരു വീടിന്റെ കാർ പോർച്ചിൽ കയറി വാഹനത്തിന് കേടുപാടുകൾ വരുത്തുകയും സെന്റ് പീറ്റേഴ്സ് ഓർത്തഡോക്സ് ദേവാലയത്തിന്റെ കുരിശടിയുടെ പൂട്ട് തകർക്കാൻ ശ്രമിച്ചിട്ടുണ്ട്.
പൊലീസ് നായ് ഒരു കിലോമീറ്ററോളം ദൂരെയുള്ള കാരൂർ സെന്റ് പീറ്റേഴ്സ് ഓർത്തഡോക്സ് പള്ളിയിലും ഇവിടെനിന്ന് ഫർണിച്ചർ ഗോഡൗണിലും ഇലന്തൂർ നെടുവേലി ജങ്ഷനിലെ പെട്രോൾ പമ്പിന് പിന്നിലായി പ്രവർത്തിക്കുന്ന ഭാരത് ബെൻസിന്റെ വർക്ക്ഷോപ്പിലെത്തി നിന്നു. പൂർണമായും സി.സി ടി.വി നിരീക്ഷണത്തിലുള്ള വർക്ക്ഷോപ്പിന്റെ ഡ്രൈവേഴ്സ് കാബിനിലെ ശുചിമുറിയിൽ പ്രതികൾ കയറിയതായി സംശയിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.