പത്തനംതിട്ട: പിഞ്ചുബാലിക രണ്ടാനച്ഛെൻറ മർദനമേറ്റ് മരണമടഞ്ഞ സംഭവം കുമ്പഴയെ ഞെട്ടിച്ചു. തിങ്കളാഴ്ച ഉച്ചയോടെയാണ് മരണം നാടറിഞ്ഞത്. കുട്ടിയുമായി പത്തനംതിട്ട ജനറൽ ആശുപത്രിയിലെത്തിയ മാതാവിെൻറ മൊഴിയാണ് സംഭവം കൊലപാതകമെന്ന് പുറത്തറിയാൻ ഇടയായത്. കുട്ടിയുമായി ആശുപത്രിയിലെത്തുന്നതിന് മുമ്പ് മരണം സംഭവിച്ചിരുന്നു. ജില്ല പൊലീസ് മേധാവി ആർ. നിശാന്തിനി ഉൾപ്പെടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ കുട്ടിയുടെ വീട് സന്ദർശിച്ചു. ഫോറൻസിക് വിദഗ്ധർ സ്ഥലത്ത് പരിശോധന നടത്തി.
പത്തനംതിട്ട പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുട്ടിയുടെ മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കുട്ടിയുടെ ശരീരത്ത് നിരവധി മുറിവുകളും പാടുകളും ഉണ്ടായിരുന്നു. തമിഴ്നാട് രാജപാളയം സ്വദേശികളായ ഇവർ കുമ്പഴയിലാണ് കുറച്ച് വർഷങ്ങളായി താമസിക്കുന്നത്. രണ്ടാനച്ഛൻ മദ്യപിച്ചശേഷം വീട്ടിൽ ബഹളം പതിവായിരുന്നുവെന്നും കുട്ടിയെ മർദിക്കുമായിരുന്നുവെന്നും മാതാവ് പറയുന്നു.
സമീപത്തെ വീട്ടിൽ അടുക്കളജോലി കഴിഞ്ഞ് തിരിച്ചെത്തിയ അമ്മ കുഞ്ഞിനെ ചലനമറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു. ഭർത്താവിനോട് വിവരം തിരക്കിയപ്പോൾ അവരെയും മർദിച്ചു. അയൽവാസികളെ അറിയിച്ചതിനെ തുടർന്ന് ജനറൽ ആശുപത്രിയിൽ എത്തിച്ച് കുഞ്ഞിെൻറ മരണം സ്ഥിരീകരിച്ചു.
കഴുത്തിലും ശരീരഭാഗങ്ങളിലും മൂർച്ചയേറിയ ആയുധംകൊണ്ട് വരഞ്ഞ് മുറിവേറ്റ പാടുകളുണ്ട്. രഹസ്യഭാഗങ്ങളിൽ നീർക്കെട്ട് ഉള്ളതായും പരിശോധനയിൽ കണ്ടെത്തി. കസ്റ്റഡിയിലെടുത്തപ്പോൾ പൊലീസ് വാഹനത്തിൽനിന്ന് ചാടിപ്പോകാൻ ശ്രമിച്ച ഇയാളെ കുമ്പഴയിൽെവച്ച് നാട്ടുകാരുടെ സഹായത്തോടെ പൊലീസ് കീഴ്പ്പെടുത്തി. മൃതശരീരം ചൊവ്വാഴ്ച പോസ്റ്റ്മോർട്ടം നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.