പത്തനംതിട്ട: രണ്ടാം ഭാര്യയുടെ ആദ്യബന്ധത്തിലുള്ള 14കാരിയെ നിരവധി തവണ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ രണ്ടാനച്ഛനായ കോയിപ്രം സ്വദേശിയെ (56) പത്തനംതിട്ട പ്രിൻസിപ്പൽ പോക്സോ കോടതി ജഡ്ജി ജയകുമാർ ജോൺ 40 വർഷം കഠിനതടവിനും രണ്ടുലക്ഷം രൂപ പിഴ അടക്കാനും ശിക്ഷിച്ചു.
2014 ലാണ് കേസിനാസ്പദമായ സംഭവം. പെൺകുട്ടിയും രണ്ട് സഹോദരന്മാരും അമ്മക്കും പ്രതിക്കുമൊപ്പം വാടകക്ക് താമസിക്കുകയായിരുന്നു. വീട്ടിൽ മറ്റാരും ഇല്ലാതിരുന്നപ്പോൾ നിരവധി തവണ പെൺകുട്ടിയെ പീഡിപ്പിെച്ചന്നും ഗർഭിണിയാക്കിയെന്നുമാണ് കേസ്.
ശരീരവേദനയെത്തുടർന്ന് പെൺകുട്ടി ആശുപത്രിയിലെത്തിയപ്പോഴാണ് ഗർഭിണിയാണെന്ന് അറിഞ്ഞത്. ഡോക്ടർ പൊലീസിൽ അറിയിക്കുകയായിരുന്നു. കോഴഞ്ചേരി പൊലീസ് ഇൻസ്പെക്ടറായിരുന്ന ദിലീപ് ഖാനായിരുന്നു അന്വേഷണ ചുമതല. പ്രോസിക്യൂഷനുവേണ്ടി അഡ്വ. ജയ്സൺ മാത്യൂസ് കോടതിയിൽ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.