പന്തളം: രണ്ടുവർഷമായി സോഷ്യൽ മീഡിയയിലൂടെ യുവതിയെ ശല്യം ചെയ്ത യുവാവിനെ പന്തളം പൊലീസ് അറസ്റ്റ് ചെയ്തു. തിരുവല്ല കുറ്റൂർ ഓതറ മോടിയിൽ എം.എസ്. വിനോദാണ് (45)പിടിയിലായത്. വിധവയായ യുവതിക്ക് വിവാഹാലോചനയുമായി ചെന്നാണ് ഇരുവരും പരിചയത്തിലാകുന്നത്. തുടർന്ന് ഇയാൾ വാട്സ് ആപ് ഉൾപ്പെടെ സോഷ്യൽ മീഡിയയിലൂടെ യുവതിയെ ശല്യപ്പെടുത്തുകയായിരുന്നു.
ഇതിനെതിരെ യുവതി ഒരു വർഷം മുമ്പ് പൊലീസിൽ പരാതി നൽകിയിരുന്നു. ആ സമയം ഇയാൾ എറണാകുളത്ത് ജോലിയിലായിരുന്നു. കോവിഡ് കാരണം ഇയാളെ അറസ്റ്റ് ചെയ്തിരുന്നില്ല. യുവതി കേസ് നൽകിയതിനെ തുടർന്ന് കുറെ നാൾ ഇയാളുടെ ശല്യമുണ്ടായിരുന്നില്ല.
അടുത്ത നാളായി വീണ്ടും ശല്യം ചെയ്യാൻ തുടങ്ങിയതോടെ യുവതി ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകി. ഇതേതുടർന്നാണ് ശനിയാഴ്ച ഉച്ചക്ക് 12ന് പന്തളം പ്രൈവറ്റ് സ്റ്റാൻഡിൽനിന്ന് അറസ്റ്റ ചെയ്തത്. അടൂർ കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.