മാവേലിക്കര: ചിക്കൻ വാങ്ങാനെന്ന വ്യാജേന എത്തി കടയുടമയുടെ ശ്രദ്ധതിരിച്ച് പണം കവരുന്ന പ്രതി പിടിയിൽ. പത്തനംതിട്ട മെഴുവേലി ഇലവുംതിട്ട പാന്തോട്ടത്തിൽ റിനു റോയിയെയാണ് (30) അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ദിവസം രാവിലെ മാങ്കാംകുഴിയിലുള്ള കോഴിക്കടയിൽനിന്ന് മോഷണം നടത്തി പോകുമ്പോഴാണ് കുറത്തികാട് പൊലീസിെൻറ പിടിയിലായത്.
ഇയാളിൽനിന്ന് മോഷ്ടിച്ച പണം കണ്ടെത്തി. വിവിധ പ്രദേശങ്ങളിലെ കടകളിൽ സമാന രീതിയിലുള്ള മോഷണം നടന്നതിനെ തുടർന്ന് ചെങ്ങന്നൂർ ഡിവൈ.എസ്.പി എം.കെ. ബിനുകുമാറിെൻറ നിർദേശപ്രകാരം പൊലീസ് നിരീക്ഷണം നടത്തി വരുകയായിരുന്നു. ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷൻ പരിധികളിലും പത്തനംതിട്ട ജില്ലയിലെ കീവായ്പൂരിലും മോഷണം നടത്തിയതായി പ്രതി സമ്മതിച്ചതായി പൊലീസ് പറഞ്ഞു.
കുറത്തികാട് പൊലീസ് ഇൻസ്പെക്ടർ പി.കെ. മോഹിത്തിന്റെ നേതൃത്വത്തിൽ എസ്.ഐ സതീഷ്കുമാർ, ബിന്ദുരാജ്, പുഷ്പശോഭൻ, സീനിയർ സി.പി.ഒ ഷാജിമോൻ, അരുൺകുമാർ, ശ്യാം സി.പി.ഒ രാജേഷ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. പ്രതിയെ മാവേലിക്കര കോടതി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.