തിരുവല്ല: തിരുവല്ല എം.എൽ.എ മാത്യു ടി.തോമസിെൻറ പേരിൽ വ്യാജ ഫേസ്ബുക് പ്രൊഫൈൽ നിർമിച്ച് പണം തട്ടാൻ ശ്രമം. എം.എൽ.എ പൊലീസിൽ പരാതി നൽകി. മാത്യു ടി.തോമസിെൻറ ഫോട്ടോ അടക്കം ഉപയോഗിച്ച് നിർമിച്ച വ്യാജ ഫേസ്ബുക് അക്കൗണ്ട് വഴിയാണ് പണം തട്ടാൻ ശ്രമം നടന്നത്.
മെസഞ്ചറിലൂടെയും വ്യാജ നമ്പറിലുള്ള വാട്ട്സ്ആപ്പിലൂടെയുമാണ് പണം ആവശ്യപ്പെട്ട് മെസേജുകൾ അയക്കുന്നത്. ഫോൺപേ വഴി പണം ട്രാൻസ്ഫർ ചെയ്യാനാണ് ആവശ്യപ്പെടുന്നത്. ഇക്കഴിഞ്ഞ ദിവസം രാത്രി സുഹൃത്ത് ഫോണിൽ വിളിച്ചറിയിച്ചപ്പോഴാണ് എം.എൽ.എ സംഭവമറിഞ്ഞത്. ഉടൻതന്നെ സൈബർ സെല്ലിലടക്കം പരാതി നൽകി.
സൈബർ വിഭാഗം വ്യാജ അക്കൗണ്ടും ഫോൺ നമ്പറുകളും ബ്ലോക്ക് ചെയ്തു. തെൻറ പ്രൊഫൈൽ വ്യാജമായി നിർമിച്ച് പണം തട്ടാനുള്ള ശ്രമത്തിൽ ആരും കുടുങ്ങരുതെന്നുകാട്ടി മാത്യു ടി.തോമസ് എം.എൽ.എ തെൻറ ഒറിജിനൽ ഫേസ്ബുക്ക് പേജിലൂടെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.