തിരുവല്ല: നഗരമധ്യത്തിലെ ബാറ്ററി കടയിൽ തീപിടിത്തം. വൈ.എം.സി.എ ജങ്ഷന് സമീപത്തെ ബഥേൽ ബാറ്ററി ഹൗസിനാണ് തീപിടിച്ചത്. വെള്ളിയാഴ്ച രാവിലെ 10മണിയോടെ ഉടമയെത്തി സ്ഥാപനം തുറന്നപ്പോഴാണ് തീപിടിത്ത വിവരം പുറത്തറിഞ്ഞത്. ബാറ്ററികൾ, കമ്പ്യൂട്ടർ, പ്രിൻറർ, ഫാൻ, മേശ തുടങ്ങിയവയെല്ലാം കത്തിനശിച്ചു. വയറിങ്ങും പൂർണമായും കത്തി.
കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി. വൈകീട്ടോടെ എത്തിയ ഫോറൻസിക് സംഘവും പരിശോധന നടത്തി. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിെൻറ കാരണമെന്നാണ് പ്രാഥമിക നിഗമനം. സമീപത്തെ മറ്റ് സ്ഥാപനങ്ങളിലേക്ക് തീ ആളിപ്പടരാതിരുന്നത് മൂലം വൻ ദുരന്തം ഒഴിവായി. ഏകദേശം 20 ലക്ഷത്തോളം രൂപയുടെ നാശനഷ്ടം സംഭവിച്ചതായി സ്ഥാപന ഉടമ ആൻഡ്രൂസ് ചെറിയാൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.