കോഴിയെ രക്ഷിക്കാൻ കിണറ്റിലിറങ്ങി​; തിരികെ കയറാൻ അഗ്നിരക്ഷാ സേനയെ വിളിക്കേണ്ടി വന്നു

തിരുവല്ല : കിണറ്റിൽ വീണ കോഴിയെ രക്ഷിക്കാൻ ഇറങ്ങിയ യുവാവിനെ തിരുവല്ലയിൽ നിന്നും അഗ്നി രക്ഷാ സേനയെത്തി രക്ഷിച്ചു. ബുധനാഴ്ച ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെ ആയിരുന്നു സംഭവം.

പരിയാരം തെക്കേ മുറിയിൽ തങ്കമ്മ ജോണിന്റെ വീടിനോട് ചേർന്നുള്ള 30 അടിയോളം താഴ്ചയുള്ള കിണറ്റിൽ അകപ്പെട്ട തുരുത്തിക്കാട് മരുതി കുന്നിൽ വീട്ടിൽ രാജനെയാണ് അഗ്നി രക്ഷാ സേനയെത്തി രക്ഷപ്പെടുത്തിയത്.

കിണറ്റിൽ വീണ കോഴിയെ രക്ഷിക്കാനായി കിണറ്റിൽ ഇറങ്ങിയ രാജന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തിരികെ കയറാൻ കഴിയാതിരുന്നതിനെ തുടർന്നാണ് അഗ്നി രക്ഷാ സേനയെ വിവരമറിയിച്ചത്. തുടർന്ന് സ്ഥലത്തെത്തിയ അഗ്നി രക്ഷാ സേനാ ഉദ്യോഗസ്ഥർ രാജനെ വല ഉപയോഗിച്ച് മുകളിലെത്തിച്ചു.

ഫയർ സ്റ്റേഷൻ ഇൻ ചാർജ് പി. ശശിധരൻ, ഉദ്യോഗസ്ഥരായ എം.കെ രാജേഷ് കുമാർ , ഹരിലാൽ, ഷംനാദ്, അരുൺ മോഹൻ , നൗഫൽ, കെ.പി ഷാജി, ഷിബു, ജയൻ, മാത്യു എന്നിവരടങ്ങുന്ന സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു രക്ഷാ പ്രവർത്തനം .

Tags:    
News Summary - fire force rescued man from well

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.