തിരുവല്ലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കു നേരെ ലൈംഗികാതിക്രമം: രണ്ടുപേർ അറസ്റ്റിൽ

തിരുവല്ല: പ്രായപൂർത്തിയാവാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ രണ്ടുപേരെ തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തു. 14 വയസ്സുകാരിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ സംഭവത്തിൽ തുളസീദാസ് (36), ശ്രീജിത്ത് ( 34) എന്നിവരാണ് അറസ്റ്റിലായത്.

പെൺകുട്ടി കൂട്ടുകാരിയോട് വിവരം പറഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടർന്ന് കൂട്ടുകാരി ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ വിവരം അറിയിക്കുകയായിരുന്നു. ചൈൽഡ് വെൽഫെയർ കമ്മിറ്റി അംഗങ്ങൾ എത്തി നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടി പീഡന വിവരം വെളിപ്പെടുത്തിയത്.

ചൈൽഡ് വെൽഫെയർ കമ്മിറ്റി നൽകിയ നിർദ്ദേശ പ്രകാരം തിരുവല്ല പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പിടിയിലായ തുളസീദാസ് ഈ മാസം പന്ത്രണ്ടിനും ശ്രീജിത്ത് 2023 ആഗസ്റ്റിലുമാണ് ലൈംഗികാതിക്രമം നടത്തിയതെന്ന് പെൺകുട്ടി പൊലീസിൽ മൊഴി നൽകി. പോക്സോ വകുപ്പ് ചുമത്തി അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ പിന്നീട് കോടതിയിൽ ഹാജരാക്കും.

Tags:    
News Summary - pocso case: two arrested in thiruvalla

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.