തിരുവല്ല: തിരുവല്ല ബൈപാസിലുണ്ടായ രണ്ട് വ്യത്യസ്ത അപകടങ്ങളിൽ രണ്ടുപേർക്ക് പരിക്കേറ്റു. ശനിയാഴ്ച രാവിലെയും ഉച്ചക്കുമായാണ് അപകടങ്ങൾ നടന്നത്. രാവിലെ പത്തരയോടെ ബൈപാസും മല്ലപ്പള്ളി റോഡും ചേരുന്ന ഭാഗത്തായിരുന്നു ആദ്യത്തെ അപകടം.
പെരുന്തുരുത്തിയിൽനിന്ന് രോഗിയെ കൊണ്ടുവരാൻപോയ പുഷ്പഗിരി ആശുപത്രിയുടെ ആംബുലൻസും കാറും കൂട്ടിയിടിക്കുകയായിരുന്നു. ആർക്കും പരിക്കില്ല. ഉച്ചക്ക് രണ്ടരക്ക് ഇവിടെനിന്ന് 50 മീറ്ററിനുള്ളിൽ ബൈപാസും റെയിൽവേ സ്റ്റേഷൻ റോഡും കൂടിച്ചേരുന്നിടത്തായിരുന്നു രണ്ടാമത്തെ അപകടം. കോട്ടയം ഭാഗത്തുനിന്ന് വന്ന ആംബുലൻസും ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു.
പരിക്കേറ്റ ബൈക്ക് യാത്രക്കാരായ രണ്ടുപേരെ പുഷ്പഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഥിരമായി അപകടം നടക്കുന്ന ഇവിടെയാണ് മന്ത്രി ചിഞ്ചുറാണി സഞ്ചരിച്ച കാർ മുമ്പ് ഇടിച്ചത്. എം.സി റോഡിൽ തിരുവല്ല നഗരത്തിലെ തിരക്ക് കുറക്കുന്നതിന് നിർമിച്ച ബൈപാസ് തുടക്കംമുതൽ സ്ഥിരം അപകടമേഖലയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.