മലയാറ്റൂർ: കുതിര സവാരിക്കാരനായ ആറ് വയസ്ക്കാരന് യൂണിവേഴ്സൽ ബുക്ക് ഓഫ് റെക്കോഡ്. നീലീശ്വരം പറക്കാട്ട് വീട്ടിൽ ദേവക് ബിനുവിന് വണ്ടർ കിഡ്സ് വിഭാഗത്തിലാണ് പുരസ്കാരം. മലയാറ്റൂർ ടോളിൻസ് വേൾഡ് സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിയാണ്. സ്കൂളിൽ നടന്ന ചടങ്ങിൽ റെക്കോഡിന്‍റെ സർട്ടിഫിക്കറ്റും മൊമെന്‍റോയും ബെന്നി ബെഹന്നാൻ എം.പിയും യു.ആർ.എഫ് ചീഫ് എഡിറ്റർ ഡോ.സുനിൽ ജോസഫും ചേർന്ന് ദേവക്കിന് കൈമാറി.
ടോളിൻസ് സ്കൂൾ ചെയർമാൻ ഡോ. കെ.വി ടോളിൻ അധ്യക്ഷത വഹിച്ചു. മലയാറ്റൂർ–നീലീശ്വരം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സെബി കിടങ്ങേൻ, നടി പ്രിയങ്ക, നടൻ രാജ സാഹിബ്, പ്രകാശ് പറക്കാട്ട്, ഫാ.വർഗീസ് മണവാളൻ, പി.വി. എൽദോസ്, കെ.കെ. കർണൻ, ആനി ജോസ്, വിജി രജി, പ്രീതി പ്രകാശ് പറക്കാട്ട് തുടങ്ങിവർ പങ്കെടുത്തു.
റെക്കോഡിന്‍റെ ഭാഗമായുള്ള ദേവക് ബിനുവിന്‍റെ കുതിരസവാരിയും ചടങ്ങിൽ ഉണ്ടായിരുന്നു. അഞ്ച് കി.മിറ്റർ ദൂരത്തിൽ ആറടിയോളം ഉയരമുളള ഝാൻസി റാണി എന്ന കുതിരയുടെ മുകളിൽ ഇരുന്ന് ദേവക് റൈഡ് നടത്തി. വീട്ടിൽ നിന്ന് മൂന്ന് കിലോമീറ്റർ ദൂരമുളള സ്ക്കൂളിലേക്ക് ദേവക് പോകുന്നതും തിരിച്ചു വരുന്നതും കുതിര പുറത്തിരുന്നാണ്. ഒറ്റക്കാണ് കുതിര സവാരി നടത്തുന്നത്. സ്കൂളിൽ കുതിരകളും റഫീഖ് എന്ന പരിശീലകനുമുണ്ട്. യൂനിവേഴ്സൽ ബുക്ക് ഓഫ് റെക്കോഡ്സിലേക്കുളള യങ്ങസ്റ്റ് ട്രെയിൻഡ് ഹോഴ്സ് റൈഡറിൽ വിജയി ആവാനുളള സവാരി കൂടിയായിരുന്നു വെളളയാഴ്ച് നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.