റാന്നി: പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയിലെ ഉതിമൂട് വലിയ കലുങ്കിലെ നീര്‍പ്പാലത്തിൽ വലിയ ലോറികള്‍ അകപ്പെടാതിരിക്കാന്‍ മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിച്ച് കെ.എസ്.ടി.പി. പാലവും റോഡും തമ്മിലെ ഉയരം സൂചിപ്പിക്കുന്ന ബോര്‍ഡിൽ റോഡും പാലവും തമ്മിലെ അകലം 4.2 മീറ്റര്‍ മാത്രമാണെന്ന് സൂചിപ്പിച്ചിട്ടുണ്ട്. വലിയ ലോറികള്‍ ഉള്ളിലകപ്പെടുകയും ചിലത് പകുതിയില്‍ യാത്ര അവസാനിപ്പിച്ച് തിരികെ പോകേണ്ട സാഹചര്യവും പതിവായിരുന്നു.
പുതിയപാത നിർമിക്കും മുമ്പ് ഇവിടെ ഉയരം കുറവായിരുന്നെങ്കിലും വലിയ ചരക്കുലോറികള്‍ക്ക് കടന്നുപോകാന്‍ കഴിയുമായിരുന്നു. പാത നിർമിച്ചതോടെ പാലവും റോഡും തമ്മിലെ ഉയരം നന്നെ കുറഞ്ഞു. അതോടെ ഇതുവഴി എത്തിയ ഇതരസംസ്ഥാന ചരക്കുലോറികളടക്കം ഉള്ളില്‍ കുടുങ്ങുകയും ചരക്കുകള്‍ക്ക് കേടുപാടുകള്‍ വരുകയും ചെയ്തിരുന്നു.
കഴിഞ്ഞദിവസം രാജസ്ഥാനില്‍നിന്നെത്തിയ വലിയ ലോറികള്‍ക്ക് പാലം കടക്കാൻ കഴിഞ്ഞിരുന്നില്ല.ഇത് പിന്നീട് തിരികെ പോയി വലിയ ദൂരം സഞ്ചരിച്ചാണ് ലക്ഷ്യസ്ഥാനത്തേക്ക് പോയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.