കോന്നി: അതുമ്പുംകുളം വരിക്കാഞ്ഞിലി ഭാഗത്ത് ആടിനെ ആക്രമിച്ചുകൊന്ന കടുവയെ കുടുക്കുവാൻ കൂട് സ്ഥാപിക്കും. ഇതിനായി വനം വകുപ്പ് കൂട് എത്തിക്കും. വനം വകുപ്പ് ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ പ്രത്യേക അനുമതിയെ തുടർന്നാണ് കൂട് എത്തിക്കുന്നത്. ജനവാസ മേഖലയിൽ ഉണ്ടായ കടുവയുടെ ആക്രമണത്തിൽ പ്രദേശവാസികൾ ഭീതിയിലാണ്. ഇതേതുടർന്ന് ജനപ്രതിനിധികൾ അടക്കമുള്ളവരുടെ നിരന്തര ആവശ്യത്തെ തുടർന്നാണ് കൂട് സ്ഥാപിക്കുന്നത്. ഇതിനായി ചീഫ് വൈൽഡ് ലൈഫ് വാർഡന് കഴിഞ്ഞ ദിവസം കോന്നി റേഞ്ച് ഓഫിസർ കത്ത് നൽകിയിരുന്നു.
അതേസമയം, അതുമ്പുംകുളം വരിക്കാഞ്ഞിലിയിൽ വനം വകുപ്പ് കാമറയും സ്ഥാപിച്ചു. രണ്ട് കാമറകളാണ് സ്ഥാപിച്ചത്. വെള്ളിയാഴ്ച ആടിനെ കടുവ ആക്രമിച്ചതിന് പിന്നാലെ സ്ഥലത്ത് കാമറ വെക്കാൻ എത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥരെ നാട്ടുകാർ തടയുകയും കൂട് സ്ഥാപിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
എന്നാൽ, കൂട് സ്ഥാപിക്കാൻ വനം വകുപ്പ് ഉന്നത ഉദ്യോഗസ്ഥരുടെ പ്രത്യേക അനുമതി ആവശ്യമാണെന്ന് വനപാലകർ അറിയിച്ചതിനെ തുടർന്ന് കാമറകൾ സ്ഥാപിക്കാൻ നാട്ടുകാർ സമ്മതിക്കുകയായിരുന്നു. സ്ഥലത്ത് വനപാലകർ മൂന്ന് സംഘങ്ങൾ ആയി തിരിഞ്ഞ് രാത്രികാല പരിശോധനകളും ശക്തമാക്കിയിട്ടുണ്ട്. ആന്റോ ആന്റണി എം.പി സ്ഥലം സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.