തി​രു​വ​ല്ല വൈ.​എം.​സി.​എ ഹാ​ളി​ല്‍ ന​ട​ന്ന ജി​ല്ല​ത​ല സി​റ്റി​ങ്ങിൽ

വ​നി​ത ക​മീ​ഷ​ന്‍ അം​ഗം അ​ഡ്വ. എ​ലി​സ​ബ​ത്ത് മാ​മ്മ​ന്‍ മ​ത്താ​യി പ​രാ​തി കേ​ള്‍ക്കു​ന്നു

വ​നി​ത ക​മീ​ഷ​ന്‍ സി​റ്റി​ങ്​: 18 പ​രാ​തി​ക​ൾ തീ​ര്‍പ്പാ​ക്കി

പ​ത്ത​നം​തി​ട്ട: കു​ടും​ബ​പ്ര​ശ്‌​ന​ങ്ങ​ളി​ല്‍ വ​നി​ത ക​മീ​ഷ​ന്‍ കൃ​ത്യ​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ പ​രി​ഹാ​രം സാ​ധ്യ​മാ​ക്കു​ന്ന​താ​യി ക​മീ​ഷ​ൻ അം​ഗം അ​ഡ്വ. എ​ലി​സ​ബ​ത്ത് മാ​മ്മ​ന്‍ മ​ത്താ​യി പ​റ​ഞ്ഞു. തി​രു​വ​ല്ല വൈ.​എം.​സി.​എ ഹാ​ളി​ല്‍ പ​ത്ത​നം​തി​ട്ട ജി​ല്ല​ത​ല സി​റ്റി​ങി​ൽ പ​രാ​തി​ക​ള്‍ തീ​ര്‍പ്പാ​ക്കി​യ ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ. കു​ടും​ബ​പ്ര​ശ്‌​ന​ങ്ങ​ള്‍ കൂ​ടി വ​രു​ന്ന സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. ക​മീ​ഷ​ന്‍റെ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് ഫ​ലം കാ​ണു​ന്ന​തി​ന് ജ​ന​ങ്ങ​ളു​ടെ സ​ഹ​ക​ര​ണം ഏ​റെ സ​ഹാ​യി​ക്കു​ന്നു​ണ്ടെ​ന്നും അ​വ​ര്‍ പ​റ​ഞ്ഞു.

വ്യ​ക്തി​ക​ള്‍ ത​മ്മി​ലു​ള്ള പ്ര​ശ്‌​ന​ങ്ങ​ള്‍, കു​ടും​ബ​പ്ര​ശ്‌​ന​ങ്ങ​ള്‍, സാ​മ്പ​ത്തി​ക പ്ര​ശ്‌​ന​ങ്ങ​ള്‍ തു​ട​ങ്ങി​യ പ​രാ​തി​ക​ളാ​ണ് പ്ര​ധാ​ന​മാ​യും സി​റ്റി​ങി​ല്‍ പ​രി​ഗ​ണി​ച്ച​ത്. പ​രി​ഗ​ണി​ച്ച 58 പ​രാ​തി​ക​ളി​ല്‍ 18 എ​ണ്ണം തീ​ര്‍പ്പാ​ക്കി. 33 പ​രാ​തി​ക​ള്‍ അ​ടു​ത്ത സി​റ്റി​ങി​ലേ​ക്ക് മാ​റ്റി. ഏ​ഴു പ​രാ​തി​ക​ള്‍ പോ​ലീ​സി​ന്റെ​യും മ​റ്റ് വ​കു​പ്പു​ക​ളു​ടെ​യും അ​ന്വേ​ഷ​ണ റി​പ്പോ​ര്‍ട്ടി​ന് അ​യ​ച്ചു. സി​റ്റി​ങി​ല്‍ പാ​ന​ല്‍ അ​ഭി​ഭാ​ഷ​ക​രാ​യ അ​ഡ്വ. കെ.​എ​സ്. സി​നി, അ​ഡ്വ. എ​സ്. സീ​മ, വ​നി​ത സെ​ല്‍ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ എ.​ആ​ര്‍. ലീ​ലാ​മ്മ, കൗ​ണ്‍സി​ല​ര്‍ ശ്രേ​യ ശ്രീ​കു​മാ​ര്‍, വീ​ണ വി​ജ​യ​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Women's commission sitting: 18 complaints settled

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.