വനിത കമീഷന് സിറ്റിങ്: 18 പരാതികൾ തീര്‍പ്പാക്കി
text_fieldsപത്തനംതിട്ട: കുടുംബപ്രശ്നങ്ങളില്‍ വനിത കമീഷന് കൃത്യമായ ഇടപെടലിലൂടെ പരിഹാരം സാധ്യമാക്കുന്നതായി കമീഷൻ അംഗം അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി പറഞ്ഞു. തിരുവല്ല വൈ.എം.സി.എ ഹാളില്‍ പത്തനംതിട്ട ജില്ലതല സിറ്റിങിൽ പരാതികള്‍ തീര്‍പ്പാക്കിയ ശേഷം സംസാരിക്കുകയായിരുന്നു അവർ. കുടുംബപ്രശ്നങ്ങള്‍ കൂടി വരുന്ന സാഹചര്യമാണുള്ളത്. കമീഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഫലം കാണുന്നതിന് ജനങ്ങളുടെ സഹകരണം ഏറെ സഹായിക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു.
വ്യക്തികള്‍ തമ്മിലുള്ള പ്രശ്നങ്ങള്‍, കുടുംബപ്രശ്നങ്ങള്‍, സാമ്പത്തിക പ്രശ്നങ്ങള്‍ തുടങ്ങിയ പരാതികളാണ് പ്രധാനമായും സിറ്റിങില്‍ പരിഗണിച്ചത്. പരിഗണിച്ച 58 പരാതികളില്‍ 18 എണ്ണം തീര്‍പ്പാക്കി. 33 പരാതികള്‍ അടുത്ത സിറ്റിങിലേക്ക് മാറ്റി. ഏഴു പരാതികള്‍ പോലീസിന്റെയും മറ്റ് വകുപ്പുകളുടെയും അന്വേഷണ റിപ്പോര്‍ട്ടിന് അയച്ചു. സിറ്റിങില്‍ പാനല്‍ അഭിഭാഷകരായ അഡ്വ. കെ.എസ്. സിനി, അഡ്വ. എസ്. സീമ, വനിത സെല്‍ പോലീസ് ഉദ്യോഗസ്ഥ എ.ആര്. ലീലാമ്മ, കൗണ്‍സിലര്‍ ശ്രേയ ശ്രീകുമാര്‍, വീണ വിജയന് എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.