'പ്രബുദ്ധ കേരളം' സംഗമം നാളെ

തൃശൂര്‍: എഴുത്തുകാരുടെയും വായനക്കാരുടെയും സാംസ്കാരികവേദിയായ സഹൃദയ സദസ്സിന്‍റെ ആഭിമുഖ്യത്തില്‍ 'പ്രബുദ്ധകേരളം' സംഗമം ബുധനാഴ്ച കേരള സാഹിത്യ അക്കാദമി ഓഡിറ്റോറിയത്തില്‍ നടക്കും. രാവിലെ 10ന് മന്ത്രി ഡോ. ആര്‍. ബിന്ദു ഉദ്ഘാടനം ചെയ്യും. പി. ബാലചന്ദ്രന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. മുണ്ടൂര്‍ കൃഷ്ണന്‍കുട്ടി സ്മാരക കഥപുരസ്കാരം കബനി കെ. ദേവന്‍ (കണ്ണൂര്‍), എം. കുഞ്ഞാപ്പ (മലപ്പുറം), ബാലചന്ദ്രന്‍ എരവില്‍ (കാസര്‍കോട്), ബിനു വെളിയനാടന്‍ (ആലപ്പുഴ), ടോണി എം. ആന്‍റണി (തൃശൂര്‍) എന്നിവർക്ക്​ സമ്മാനിക്കും. അബൂദബി ശക്തി അവാര്‍ഡ് ജേതാക്കളായ സഹൃദയ സദസ്സിന്‍റെ മൂന്നുസാരഥികള്‍ക്ക് ആദരമേകും. സഹൃദയ സദസ്സിന്റെ ചെയര്‍മാന്‍ സി.ആര്‍. രാജന്‍ രചിച്ച 'പരസ്യജീവിതം' നോവലിന്റെ ഇംഗ്ലീഷ് പരിഭാഷ 'ലൈവ്‌സ് ഓണ്‍ ബില്‍ബോര്‍ഡ്‌സ്' കഥാകൃത്ത് സുകുമാര്‍ കൂര്‍ക്കഞ്ചേരി പ്രകാശനം ചെയ്യും. കോവിഡ് പശ്ചാത്തലത്തില്‍ മുടങ്ങിയ പ്രഥമ കഥപുരസ്കാര വിതരണവും നടക്കും. അബൂദാബി ശക്തി അവാര്‍ഡ് ജേതാക്കളായ ഡോ. സി. രാവുണ്ണി, ഇ.ഡി. ഡേവിസ്, വി.യു. സുരേന്ദ്രന്‍ എന്നിവരെ ജയരാജ് വാര്യര്‍ ആദരിക്കും. വാര്‍ത്തസമ്മേളനത്തില്‍ രക്ഷാധികാരി ഡോ. സി. രാവുണ്ണി, ഉപദേശക സമിതിയംഗം ഫ്രാങ്കോ ലൂയിസ്, ചെയര്‍മാന്‍ സി.ആര്‍. രാജന്‍, സെക്രട്ടറി രാജന്‍ എലവത്തൂര്‍, ട്രഷറര്‍ പേളി ജോസ് എന്നിവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.