അവധിക്കാല ക്യാമ്പിന് തുടക്കം

തൃശൂർ: ഇസാഫും മണ്ണുത്തി ഡോൺ ബോസ്കോ കോളജും സംയുക്തമായി സംഘടിപ്പിക്കുന്ന 'മെർവില്ലിയ' അവധിക്കാല ക്യാമ്പ് ഡോൺ ബോസ്കോ കോളജിൽ ഇസാഫ് ബാങ്ക് എം.ഡിയും സി.ഇ.ഒയുമായ കെ. പോൾ തോമസ് ഉദ്ഘാടനം ചെയ്തു. കോളജ് റെക്ടർ ഫാ. മാത്യു കപ്ലിക്കുന്നേൽ അധ്യക്ഷത വഹിച്ചു. കുട്ടികളുടെ കലാ കായിക കഴിവുകൾ കണ്ടെത്താനായി ഫുട്ബാൾ, ബാഡ്മിന്റൺ, ചിത്രരചന, ഡാൻസ്, കമ്യൂണിക്കേറ്റിവ് ഇംഗ്ലീഷ് പരിശീലനം എന്നിവ സംഘടിപ്പിച്ചു. കോളജ് വൈസ് പ്രിൻസിപ്പൽ ഫാ. ലിജോ കളമ്പാടൻ, ഇസാഫ് ഡയറക്ടർ ഡോ. ജേക്കബ് സാമുവേൽ, ബാങ്ക് ബോർഡ് അംഗം ഡോ. വി.എ. ജോസഫ്, സസ്റ്റൈയ്നബ്ൾ ബാങ്കിങ് ഹെഡ് റെജി കോശി ഡാനിയേൽ, ഇസാഫ്-ബാലജ്യോതി സീനിയർ മാനേജർ ഉല്ലാസ് പി. സ്കറിയ എന്നിവർ സംസാരിച്ചു. ക്യാമ്പ് 21ന് സമാപിക്കും. tr summer camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.