മെഡിക്കൽ എൻ.ആർ.ഐ സീറ്റുകൾ ജനറൽ വിഭാഗത്തിലേക്ക് മാറ്റിയതിനെതിരായ ഹരജി തള്ളി

ന്യൂ​ഡ​ൽ​ഹി: കേ​ര​ള​ത്തി​ലെ സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ൽ ഒ​ഴി​ഞ്ഞു​കി​ട​ന്ന മെ​ഡി​ക്ക​ൽ എ​ൻ.​ആ​ർ.​ഐ സീ​റ്റു​ക​ൾ ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ലേ​ക്ക് മാ​റ്റി​യ​തി​നെ​തി​രെ മാ​നേ​ജ്‌​മെ​ന്‍റു​ക​ളും എ​ൻ.​​ആ​ർ.​ഐ വി​ദ്യാ​ർ​ഥി​ക​ളും ന​ൽ​കി​യ ഹ​ര​ജി​ക​ൾ സു​പ്രീം​കോ​ട​തി ത​ള്ളി. ഒ​ഴി​ഞ്ഞു കി​ട​ക്കു​ന്ന എ​ന്‍.​ആ​ര്‍.​ഐ സീ​റ്റു​ക​ള്‍ ജ​ന​റ​ല്‍ വി​ഭാ​ഗ​ത്തി​ലേ​ക്ക് മാ​റ്റാ​ന്‍ സം​സ്ഥാ​ന പ്ര​വേ​ശ​ന പ​രീ​ക്ഷ ക​മീ​ഷ​ണ​ര്‍ക്ക് അ​ധി​കാ​ര​മി​ല്ലെ​ന്ന് ഹ​ര​ജി​ക്കാ​ര്‍ വാ​ദി​ച്ചു. എ​ന്നാ​ൽ, ഒ​ഴി​ഞ്ഞു കി​ട​ക്കു​ന്ന എ​ന്‍.​ആ​ര്‍.​ഐ സീ​റ്റു​ക​ള്‍ ജ​ന​റ​ല്‍ വി​ഭാ​ഗ​ത്തി​ലേ​ക്ക് മാ​റ്റു​മെ​ന്ന് പ്രോ​സ്‌​പെ​ക്ട​സി​ല്‍ത​ന്നെ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ടെ​ന്നും ഈ ​വ്യ​വ​സ്ഥ ആ​രും ചോ​ദ്യം ചെ​യ്തി​ട്ടി​ല്ലെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി. തൊ​ടു​പു​ഴ​യി​ലെ അ​ല്‍ അ​സ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ്, പാ​ല​ക്കാ​ട് ക​രു​ണ മെ​ഡി​ക്ക​ല്‍ കോ​ള​ജ്, 38 എ​ന്‍.​ആ​ര്‍.​ഐ വി​ദ്യാ​ർ​ഥി​ക​ൾ എ​ന്നി​വ​രാ​ണ്​ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്. 42 എ​ൻ.​ആ​ർ.​ഐ സീ​റ്റു​ക​ളാ​ണ് ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ലേ​ക്ക് മാ​റ്റി വി​ദ്യാ​ർ​ഥി​ക​ളെ നീ​റ്റ് ലി​സ്റ്റി​ൽ​നി​ന്ന് പ്ര​വേ​ശി​പ്പി​ച്ച​ത്. അ​തേ​സ​മ​യം, മോ​പ്​ അ​പ്​ കൗ​ൺ​സ​ലി​ങ്​ ആ​രം​ഭി​ക്കു​ന്ന​തി​നു​മു​മ്പ്​ പു​തി​യ ര​ജി​സ്​​ട്രേ​ഷ​ന്​ സ​മ​യം ആ​വ​ശ്യ​പ്പെ​ട്ട്​ എ​ൻ.​ആ​ർ.​ഐ വി​ദ്യാ​ർ​ഥി​ക​ൾ ന​ൽ​കി​യ പ്ര​ത്യേ​കാ​നു​മ​തി ഹ​ര​ജി​യും സു​പ്രീം​കോ​ട​തി ത​ള്ളി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.