വിദേശ പഠനത്തിനുള്ള വഴികൾ

മലപ്പുറം: ഗുണമേന്മയുള്ള വിദ്യാഭ്യാസം എന്നത് നമ്മുടെ രാജ്യം നേരിടുന്ന വെല്ലുവിളിയാണെന്നും പഠിച്ചിട്ടും തൊഴിൽ ലഭിക്കാത്തവരുടെ എണ്ണം വർധിക്കുന്നത് വിദ്യാഭ്യാസത്തിന് ഗുണമേന്മയില്ലാത്തതിനാലാണെന്നാണ്​ വിലയിരുത്തപ്പെടുന്നതെന്നും സീനിയർ സ്റ്റുഡന്‍റ്​ കൗൺസിലർ ടി.പി. അഷ്റഫ്. 'എ ബ്രോഡർ വേ ടു ഓവർസീസ് എജുക്കേഷൻ' സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 20 വർഷമെങ്കിലും ജീവിതത്തിൽ വിദ്യാഭ്യാസത്തിനായി ചെലവഴിച്ചിട്ടും ഗുണമേന്മയില്ലായ്മ മികച്ച ജോലിയിൽനിന്ന് ഇന്ത്യൻ തൊഴിലന്വേഷകരെ അകറ്റിനിർത്തുകയാണെന്നും അഷ്​റഫ്​ പറഞ്ഞു. വിദ്യാഭ്യാസത്തിന്‍റെ ഗുണമേന്മ വർധിപ്പിക്കാൻ വിദേശത്ത് പോയുള്ള പഠനം സഹായകമാകില്ലെങ്കിലും ഒരു പരിധിവരെ വിവിധ രാജ്യങ്ങളിലെ യൂനിവേഴ്സിറ്റികളിൽനിന്ന് ഗുണമേന്മയുള്ള വിദ്യാഭ്യാസം സ്വായത്തമാക്കുക എന്നതുതന്നെയാണ്​ വേണ്ടതെന്ന്​ തുടർന്ന് സംസാരിച്ച ഓവർസീസ് എജുക്കേഷൻ എക്സ്പെർട്ട് ഡാനിഷ് മുഹമ്മദ് വ്യക്തമാക്കി. ഇന്ത്യയിൽ 47 ശതമാനത്തോളം വരുന്ന യുവാക്കളെ സ്ഥാപനങ്ങൾ ജോലിക്ക് പ്രാപ്തരല്ലെന്നു പറഞ്ഞ് എഴുതിത്തള്ളുകയാണ്. വിദേശ യൂനിവേഴ്സിറ്റികളുമായി താരതമ്യം ചെയ്യുമ്പോൾ അവയോട് കിടപിടിക്കാൻ കഴിയുക നമ്മുടെ കുറച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മാത്രമാണ്. സർട്ടിഫിക്കറ്റ് മൂല്യം മാത്രമല്ല ഗുണമേന്മയുള്ള വിദ്യാഭ്യാസം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. പഠനരീതികളും അന്തരീക്ഷവും ഗുണമേന്മ പ്രദാനം ചെയ്യുന്നതിൽ പങ്കുവഹിക്കുന്നു. അത് ഇന്ത്യയിൽ ലഭിച്ചുതുടങ്ങിയിട്ടില്ല. വിദേശ സർവകലാശാലകളെ സംബന്ധിച്ച് കോഴ്സുകളുടെ ബാഹുല്യമാണ്. 35,000 ബിരുദാനന്തര ബിരുദ കോഴ്സുകൾ വിദേശ രാജ്യങ്ങളിൽ ലഭ്യമാണ്. ആളുകളെ രസിപ്പിക്കാൻ താൽപര്യവും കഴിവുമുള്ള കുട്ടികൾക്കുവരെ കോഴ്സ് നൽകുന്ന രാജ്യങ്ങളുണ്ട് -അദ്ദേഹം പറഞ്ഞു. ആപ്ലിക്കേഷൻ പ്രോസസ് എക്സ്പെർട്ട്​ ജിഷാൻ മുഹമ്മദും സംബന്ധിച്ചു. mpgma10 മാധ്യമം എജുകഫെയിൽ ടി.പി. അഷ്​റഫ്​ സംസാരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.