പുതിയ വിദ്യാഭ്യാസ വഴികൾ കാണിക്കുകയാണ് 'മാധ്യമം' എജുകഫെ -മന്ത്രി വി. അബ്ദുറഹിമാൻ

മലപ്പുറം: പുതിയ കാലത്തിനനുസരിച്ച് വിദ്യാഭ്യാസം നേടാനുള്ള വഴികൾ കാണിച്ചുകൊടുക്കുകയെന്നതാണ് 'മാധ്യമം' എജുകഫെയിലൂടെ സാധ്യമാക്കുന്നതെന്നും കേരളത്തിലെ ഇതര മാധ്യമ സ്ഥാപനങ്ങൾക്ക് സാധിക്കാത്ത പ്രവർത്തനമാണിതെന്നും മന്ത്രി വി. അബ്ദുറഹിമാൻ. മാധ്യമം സംഘടിപ്പിക്കുന്ന എജുകഫെയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ലോകത്തിന്‍റെ ഏത് കോണിലും മലയാളി എത്തപ്പെടുന്നത് എജുക​ഫെ പോലെയുള്ള വിദ്യാഭ്യാസ പ്രവർത്തനങ്ങളുടെ ഫലമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് കേരളത്തിൽ ലഭിക്കുന്ന അനുകൂല കാലാവസ്ഥക്ക് ഊർജം പകരുക എന്ന ഉദ്ദേശ്യത്തോടെയാണ് ഗൾഫിൽ ജനങ്ങൾ ഏറ്റെടുത്ത എജുകഫെയുടെ കേരള പതിപ്പ് അവതരിപ്പിക്കുന്നതെന്ന് തുടർന്ന് സംസാരിച്ച 'മാധ്യമം' എഡിറ്റർ വി.എം. ഇബ്രാഹിം പറഞ്ഞു. നാളെ ഉയരങ്ങളിലെത്തേണ്ടവർ മുന്നിൽ നിറഞ്ഞിരിക്കുമ്പോൾ എന്തെന്നില്ലാത്ത സന്തോഷം തോന്നുന്നതായും മൊബൈൽ ഫോണിന്‍റെ അടിമകളാവാതെ ഉയരങ്ങൾ കീഴടക്കുകയെന്നതാണ് നിങ്ങളുടെ മുന്നിലുള്ള ലക്ഷ്യമെന്നും ഗൾഫ് മാധ്യമം ചീഫ്​ എഡിറ്റർ വി.കെ. ഹംസ അബ്ബാസ് പറഞ്ഞു. ഡോ. എം.പി. അബ്ദുസ്സമദ് സമദാനി എം.പി മുഖ്യാതിഥിയായി. സൈലം ലേണിങ് ഡയറക്ടർ ലിജേഷ് കുമാർ, സ്​​റ്റെയ്​പ്പ്​ സി.ഇ.ഒ സോബിർ നജ്​മുദ്ദീൻ, മാറ്റ്ഗ്ലോബർ സ്റ്റഡി അബ്രോഡ്​ സി.ഇ.ഒ മുഹമ്മദ് നിയാസ്, മാധ്യമം മലപ്പുറം സി.ആർ.എം ഇബ്രാഹിം കോട്ടക്കൽ എന്നിവർ ഉദ്​ഘാടന ചടങ്ങിൽ സംബന്ധിച്ചു. പി. ഉബൈദുല്ല എം.എൽ.എയും എജുകഫെ വേദി സന്ദർശിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.