വനിത സെക്യൂരിറ്റി ജീവനക്കാരിക്ക് മർദനം

മുളങ്കുന്നത്തുകാവ്: ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ . സ്ത്രീരോഗ ചികിത്സ വിഭാഗത്തിലെ രോഗികളെ പ്രവേശിപ്പിച്ച ഒന്നാം വാർഡിന് മുന്നിൽ ശനിയാഴ്ച രാവിലെ ജോലിയിലുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരി ബിബിതക്കാണ് മർദനമേറ്റത്. സ്ത്രീകളുടെ വാർഡിൽ അനധികൃതമായി കടക്കാൻ ശ്രമിച്ച യുവാവിനെ തടഞ്ഞതാണ് തർക്കത്തിന് കാരണമെന്നും തുടർന്ന് മർദിച്ചതായും ആശുപത്രി അത്യാഹിത വിഭാഗത്തിൽ ചികിത്സ തേടിയ വനിത സെക്യൂരിറ്റി ജീവനക്കാരി പറഞ്ഞു. മർദിച്ചത് തൃപ്രയാർ സ്വദേശിയാണെന്നും ഇയാൾക്കെതിരെ മെഡിക്കൽ കോളജ് പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും ജീവനക്കാരി പറഞ്ഞു. പൊലീസ് അന്വേഷണം തുടങ്ങി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.