കഞ്ഞി വിതരണം ആരംഭിച്ചു

ചാവക്കാട്: മണത്തല താങ്ങും തണലും കൂട്ടായ്മയുടെ നേതൃത്വത്തിൽ ചാവക്കാട് താലൂക്ക് ആശുപത്രിയിലെ കിടപ്പ് രോഗികൾക്ക്‌ . എല്ലാ ദിവസവും വിതരണമുണ്ടാകും. നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് ഉദ്ഘാടനം ചെയ്തു. റിട്ട. നഴ്സിങ് സൂപ്രണ്ട് ലൗലി ഷൈനിങ് അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ എം.ബി. പ്രമീള, ഹെഡ് നഴ്സ് ബീന എന്നിവർ സംസാരിച്ചു. താങ്ങും തണലും രക്ഷാധികാരികളായ മുഹമ്മദ് സാലി കൊല്ലംകുഴി, അബ്​ദുല്ല തെരുവത്ത്, ഡോ. മുഹമ്മദ് ഷാഫി, ഭാരവാഹികളായ ഷെജി വലിയകത്ത്, സിയാദ് മണത്തല, റജിൻ മുജീബ്, അബ്​ദുൽഖാദർ മുസ്​ലിം വീട്ടിൽ, ശിഹാബ് ചീനപുള്ളി, ശരീഫ് ചോലക്കുണ്ടിൽ, ശിഹാബ് മണത്തല, നാസർ പറമ്പൻസ് തുടങ്ങിയവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-24 05:58 GMT