സംസ്ഥാനപാതയിലെ കാന നിർമാണം ആരംഭിച്ചു

പെരുമ്പിലാവ്: ചൂണ്ടൽ-കുറ്റിപ്പുറം സംസ്ഥാനപാതയിൽ കടവല്ലൂർ ഭാഗത്ത് കാന നിർമാണം ആരംഭിച്ചു. ജില്ലയിൽ 33 കിലോമീറ്ററാണ് കേരള സ്​റ്റേറ്റ് ട്രാൻസ്പോർട്ട് പ്രോജക്ടിൻെറ (കെ.എസ്.ടി.പി) നേതൃത്വത്തിൽ കാന നിർമിക്കുന്നത്. സംസ്ഥാന പാതയിലാണ് ഇപ്പോൾ പ്രവൃത്തി നടക്കുന്നത്. പൊതുമരാമത്തിൻെറ അനുമതി ലഭിച്ച സ്ഥലങ്ങളിലാണ് നിർമാണം നടത്തുന്നത്. പഴയ കാനയിലൂടെ വെള്ളമൊഴുക്ക് ഫലപ്രദമല്ലെന്ന് കണ്ടതിനെ തുടർന്ന് നാട്ടുകാരുടെ ആവശ്യം പരിഗണിച്ചാണ് മേഖലയിൽ കാന നിർമിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.