ചാലക്കുടി: സമ്പാളൂർ സൻെറ് ഫ്രാൻസിസ് സേവ്യർ തീർഥാടന ദൈവാലയത്തിൽ തിരുനാളിന് ബുധനാഴ്ച കൊടിയേറും. വിശുദ്ധൻെറ തിരുനാൾ ഡിസംബർ ഒന്ന് മുതൽ അഞ്ച് വരെ ആഘോഷിക്കും. ഒന്നിന് വൈകീട്ട് 5.30നാണ് കൊടിയേറ്റം. കോട്ടപ്പുറം രൂപത മെത്രാൻ ഡോ. ജോസഫ് കാരിക്കശ്ശേരി മുഖ്യകാർമികത്വം വഹിക്കും. രണ്ടിന് ഇടവക ദിനം, വൈകീട്ട് 5.30ന് ഫാ. ഡഗ്ലസ് പിൻഹിറോയുടെ മുഖ്യകാർമികത്വത്തിൽ ദിവ്യബലി. ഊട്ടുതിരുനാൾ ദിനമായ മൂന്നിന് രാവിലെ 9.30ന് വരാപ്പുഴ അതിരൂപത ആർച് ബിഷപ് ഡോ. ഫ്രാൻസിസ് കല്ലറക്കലിൻെറ മുഖ്യകാർമികത്വത്തിൽ ദിവ്യബലി. വൈകീട്ട് 5.30ന് ദിവ്യബലി. പ്രസുദേന്തി വാഴ്ച ദിനം നാലിനാണ്. തിരുനാൾ ദിനമായ അഞ്ചിന് രാവിലെ 5.30ന് നൊവേന വിശുദ്ധൻെറ കൂടുതുറക്കൽ തിരുകർമം, ദിവ്യബലിയെ തുടർന്ന് പൊങ്കാല ഊട്ട് നേർച്ച ആശീർവാദം, രാവിലെ എട്ടിന് ദിവ്യബലി, 9.30നുള്ള ആഘോഷമായ തിരുനാൾ ദിവ്യബലിക്ക് ഫാ. ഫ്രാൻസിസ് സേവ്യർ താണിക്കപറമ്പിൽ മുഖ്യകാർമികനാകും. തുടർന്ന് പ്രദക്ഷിണം. ഉച്ചക്ക് മൂന്നിന് വിശുദ്ധൻെറ നാടുകാണൽ പ്രദക്ഷിണം, രാത്രി എട്ടിന് നൊവേന വിശുദ്ധൻെറ തിരുസ്വരൂപം എടുത്തുവെക്കൽ. ഊട്ടുതിരുനാൾ നേർച്ച പാക്കറ്റുകൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വിശ്വാസികൾക്ക് ഭവനങ്ങളിലേക്ക് നൽകുമെന്ന് വികാരി ഫാ. ജോയ് കല്ലറയിൽ വാർത്തസമ്മേളനത്തിൽ അറിയിച്ചു. തിരുനാൾ പ്രസുദേന്തി സാലു ദേവസി, ട്രസ്റ്റിമാരായ ഗോഡിൻ സിമേതി, ആൻറണി സിമേതി, തിരുനാൾ കൺവീനർ ഡെയ്സൻ സിമേതി എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.