ചാലക്കുടി: കപ്പത്തോടിൻെറ വശങ്ങൾ കെട്ടുന്ന പദ്ധതിക്ക് വീണ്ടും തുടക്കമാകുന്നു. കപ്പത്തോട് ആവശ്യമായ വീതിയിലും ആഴത്തിലും നവീകരിച്ച് കരയിടിച്ചിൽ തടയാൻ പലയിടത്തും കരിങ്കൽ ഭിത്തി നിർമിക്കുകയാണ് പദ്ധതി വഴി ചെയ്തുപോരുന്നത്. ഇതിനായി കുറ്റിച്ചിറ റോഡ് മുതലുള്ള ഭാഗത്തെ നിർമാണത്തിനായി കരിങ്കല്ല് ഇറക്കി. കോടശ്ശേരി പഞ്ചായത്തിലെ നമ്പ്യാർപ്പടി ഭാഗത്ത് ഇതിൻെറ ഭാഗമായ പ്രവൃത്തി ആരംഭിച്ചിരുന്നെങ്കിലും പൂർത്തിയാകാതെ നിലക്കുകയായിരുന്നു. കൃഷി വകുപ്പിന് കീഴിലെ മണ്ണ് സംരക്ഷണ വിഭാഗമാണ് തോട് സംരക്ഷണത്തിന് പദ്ധതിയൊരുക്കിയത്. വർഷങ്ങളായി ഇതിൻെറ ഭാഗമായ പ്രവർത്തനങ്ങൾ നടന്നുവരുന്നുണ്ടെങ്കിലും നടപടികൾക്ക് വേഗം പോരാ. സമ്പൂർണ സംരക്ഷണത്തിനുള്ള നടപടികൾ ഇനിയും നീളുകയാണെന്നാണ് വിമർശനം. പരിയാരം പൂവ്വത്തിങ്കൽ ഭാഗത്ത് ചാലക്കുടിപ്പുഴയിലേക്ക് ചെന്നു ചേരുന്ന കപ്പത്തോട് ചാലക്കുടിപ്പുഴയുടെ പ്രധാന പോഷക തോടുകളിലൊന്നാണ്. പരിയാരം, കോടശ്ശേരി പഞ്ചായത്തുകളിലൂടെയാണ് കൂടുതൽ ദൂരം ഒഴുകുന്നത്. വേനലിൽ രണ്ട് പഞ്ചായത്തുകളിലെയും കൃഷിയെ സഹായിക്കുന്ന തോട് മഴക്കാലത്ത് സംഹാരരുദ്രയാകാറുണ്ട്. കരകവിയുന്നത് നിമിത്തം ഏക്കറുകളോളം കൃഷിയിടങ്ങളിലെ മണ്ണ് ഇടിഞ്ഞു പോകുന്നുണ്ട്. ഇരുവശത്തെയും കപ്പ കൃഷിക്കും വാഴ കൃഷിക്കും വൻ നഷ്ടവും സംഭവിക്കാറുണ്ട്. ഏതാനും ആഴ്ചകൾക്ക് മുമ്പ് കപ്പത്തോട്ടിലെ പെരുവെള്ളപ്പാച്ചിലിൽ നാൽതോളം വീടുകളിലേക്ക് വെള്ളം കയറി നാശമുണ്ടായിരുന്നു. തോട് ആഴം കൂട്ടാനും വശങ്ങൾ കെട്ടി സംരക്ഷിക്കാനുമുള്ള ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. TMChdy - 3 കപ്പത്തോട് കെട്ടി സംരക്ഷിക്കാൻ കുറ്റിച്ചിറ വഴിയുടെ ഭാഗത്ത് ഇറക്കിയ കരിങ്കല്ല്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.