ത​ല​ക്ക​ടി​ച്ച്​ പ​രിക്കേ​ല്‍പ്പി​ച്ച കേ​സ്; മൂ​ന്ന്​ പ്ര​തി​ക​ള്‍ അ​റ​സ്​റ്റി​ല്‍

തൃശൂര്‍: ഗുണ്ടകള്‍ തമ്മിലെ കുടിപ്പകയെ തുടര്‍ന്ന് തോക്ക്​ കൊണ്ട്​ തലക്കടിച്ച്​ രണ്ടുപേരെ പരിക്കേല്‍പ്പിച്ച കേസില്‍ മൂന്നുപേര്‍ പിടിയില്‍. ചാലക്കുടി പോട്ട പള്ളിപ്പുറം റെജിന്‍ ടുട്ടുമോന്‍ (31), നെടുപുഴ തെക്കുമുറി പള്ളിപ്പുറം അജിത് (32), പൂത്തോള്‍ പി ആൻഡ്​ ടി ക്വാര്‍ട്ടേഴ്‌സ് വെങ്ങര കരുണാമയന്‍ എന്ന പൊറിഞ്ചു (23) എന്നിവരെയാണ് അറസ്​റ്റ്​ ചെയ്തത്. നെടുപുഴ മദാമ്മത്തോപ്പില്‍ കഴിഞ്ഞ 16ന്​ ഗുണ്ടസംഘങ്ങള്‍ ഏറ്റുമുട്ടുകയായിരുന്നു. നെടുപുഴയിലെ അമര്‍ജിത്, നെടുപുഴ തെക്കുമുറിയിലെ മുകേഷ് എന്നിവരെ സംഘം ചേര്‍ന്ന് ആക്രമിച്ചെന്നാണ് കേസ്. പൊലീസ് ജാമ്യമില്ല വകുപ്പുകള്‍ പ്രകാരം കേസ് രജിസ്​റ്റര്‍ ചെയ്തതറിഞ്ഞ് ഫോണുകൾ സ്വിച്ച് ഓഫ് ചെയ്ത് പ്രതികള്‍ അങ്കമാലി, ചാലക്കുടി, പൂമല, കേച്ചേരി തുടങ്ങിയ സ്ഥലങ്ങളില്‍ ഒളിവില്‍ താമസിക്കുകയായിരുന്നു. കൈപ്പറമ്പില്‍നിന്ന്​ അറസ്​റ്റ്​ ചെയ്ത പ്രതികള്‍ കൊടും കുറ്റവാളികളും ഗുണ്ടാപ്രവര്‍ത്തനങ്ങളുമായി ബന്ധമുള്ളവരുമാണ്. ഒന്നാം പ്രതി റെജിന് എതിരെ വിവിധ സ്‌റ്റേഷനുകളിലായി 17ഓളം കേസുകളുണ്ട്. മറ്റു പ്രതികള്‍ കവര്‍ച്ച കേസുകളില്‍ ഉ​ൾപ്പെട്ടവരാണ്. വാഹനം പണയപ്പെടുത്തി സംസ്ഥാനത്തിന് പുറത്തേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇവര്‍ വലയിലായത്. ഒളിവില്‍ പാര്‍പ്പിക്കാന്‍ സഹായിച്ചവര്‍ക്കെതിരെയും നിയമനടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. നെടുപുഴ പ്രിന്‍സിപ്പല്‍ എസ്.ഐ കെ.സി. ബൈജുവി​ൻെറ നേതൃത്വത്തിലാണ് അറസ്​റ്റ്. പ്രതികളെ രണ്ടാഴ്ച റിമാന്‍ഡ്​ ചെയ്തു. പടം: tcr arrest regin റെജിന്‍ tcr arrest ajith അജിത് tct porinju പൊറിഞ്ചു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-24 05:58 GMT