Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Dec 2021 12:08 AM GMT Updated On
date_range 1 Dec 2021 12:08 AM GMTതലക്കടിച്ച് പരിക്കേല്‍പ്പിച്ച കേസ്; മൂന്ന് പ്രതികള്‍ അറസ്റ്റില്‍
text_fieldsbookmark_border
തൃശൂര്‍: ഗുണ്ടകള്‍ തമ്മിലെ കുടിപ്പകയെ തുടര്‍ന്ന് തോക്ക് കൊണ്ട് തലക്കടിച്ച് രണ്ടുപേരെ പരിക്കേല്‍പ്പിച്ച കേസില്‍ മൂന്നുപേര്‍ പിടിയില്‍. ചാലക്കുടി പോട്ട പള്ളിപ്പുറം റെജിന്‍ ടുട്ടുമോന്‍ (31), നെടുപുഴ തെക്കുമുറി പള്ളിപ്പുറം അജിത് (32), പൂത്തോള്‍ പി ആൻഡ് ടി ക്വാര്‍ട്ടേഴ്‌സ് വെങ്ങര കരുണാമയന്‍ എന്ന പൊറിഞ്ചു (23) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. നെടുപുഴ മദാമ്മത്തോപ്പില്‍ കഴിഞ്ഞ 16ന് ഗുണ്ടസംഘങ്ങള്‍ ഏറ്റുമുട്ടുകയായിരുന്നു. നെടുപുഴയിലെ അമര്‍ജിത്, നെടുപുഴ തെക്കുമുറിയിലെ മുകേഷ് എന്നിവരെ സംഘം ചേര്‍ന്ന് ആക്രമിച്ചെന്നാണ് കേസ്. പൊലീസ് ജാമ്യമില്ല വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതറിഞ്ഞ് ഫോണുകൾ സ്വിച്ച് ഓഫ് ചെയ്ത് പ്രതികള്‍ അങ്കമാലി, ചാലക്കുടി, പൂമല, കേച്ചേരി തുടങ്ങിയ സ്ഥലങ്ങളില്‍ ഒളിവില്‍ താമസിക്കുകയായിരുന്നു. കൈപ്പറമ്പില്‍നിന്ന് അറസ്റ്റ് ചെയ്ത പ്രതികള്‍ കൊടും കുറ്റവാളികളും ഗുണ്ടാപ്രവര്‍ത്തനങ്ങളുമായി ബന്ധമുള്ളവരുമാണ്. ഒന്നാം പ്രതി റെജിന് എതിരെ വിവിധ സ്‌റ്റേഷനുകളിലായി 17ഓളം കേസുകളുണ്ട്. മറ്റു പ്രതികള്‍ കവര്‍ച്ച കേസുകളില്‍ ഉൾപ്പെട്ടവരാണ്. വാഹനം പണയപ്പെടുത്തി സംസ്ഥാനത്തിന് പുറത്തേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇവര്‍ വലയിലായത്. ഒളിവില്‍ പാര്‍പ്പിക്കാന്‍ സഹായിച്ചവര്‍ക്കെതിരെയും നിയമനടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. നെടുപുഴ പ്രിന്‍സിപ്പല്‍ എസ്.ഐ കെ.സി. ബൈജുവിൻെറ നേതൃത്വത്തിലാണ് അറസ്റ്റ്. പ്രതികളെ രണ്ടാഴ്ച റിമാന്‍ഡ് ചെയ്തു. പടം: tcr arrest regin റെജിന്‍ tcr arrest ajith അജിത് tct porinju പൊറിഞ്ചു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story